twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് യെ ആര്‍ക്കും വേണ്ടായിരുന്നു എന്ന് അച്ഛന്‍ ചന്ദ്രശേഖരന്‍

    By Aswathi
    |

    ഇപ്പോള്‍ ഇളയ ദളപതി വിജയ് യുടെ ഡേറ്റ് കാത്തിരിക്കുകയാണ് തമിഴിലെ മുന്‍ നിര സംവിധായകര്‍. എന്നാല്‍ പണ്ട് വിജയ് അഭിനയിക്കാന്‍ അഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു സംവിധായകര്‍ പോലും അവസരം നല്‍കിയില്ലെന്ന് വിജയ് യുടെ അച്ഛനും നിര്‍മാതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖരന്‍ പറയുന്നു.

    തന്റെ പുതിയ ചിത്രമായ ടൂറിങ് ടാക്കീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് വിജയ് യെ നായകനാക്കി ഒരു സിനിമ നിര്‍മിച്ച് സംവിധായകനാകാന്‍ താന്‍ നിര്‍ബന്ധിതനാകേണ്ട സാഹചര്യത്തെ കുറിച്ച് ചന്ദ്രശേഖരന്‍ പറഞ്ഞത്.

    vijay-father

    രജനീകാന്തിനെയും വിജയ്കാന്തിനെയുമൊക്കെ നായകരാക്കി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത്, സംവിധാന രംഗത്ത് നിന്ന് നിര്‍മാണരംഗത്തേക്ക് മാറാന്‍ ആലോചിച്ചു നിന്ന സമയത്താണ് വിജയ് അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

    വിജയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തമിഴിലെ മുന്‍നിര സംവിധായകരോടൊക്കെ ചന്ദ്രശേഖര്‍ പറഞ്ഞു. ചിത്രം താന്‍ തന്നെ നിര്‍മിക്കാം എന്ന് പറഞ്ഞിട്ടും ആരും തയ്യാറായില്ല. അങ്ങനെയാണ് വിജയ് യുടെ ആദ്യ ചിത്രം താന്‍ തന്നെ നിര്‍മിച്ച് സംവിധാനം ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

    ഇപ്പോള്‍ വിജയ് തമിഴകത്തെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. മികച്ച മരുമകളെയും പേരക്കുട്ടികളെയും എനിക്ക് ലഭിച്ചു. പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കാനായി താന്‍ സംവിധാന രംഗത്ത് നിന്നും പിന്മാറുകയാണെന്ന് എസ് എ ചന്ദ്രശേഖരന്‍ പറഞ്ഞു.

    English summary
    S.A. Chandrasekaran, producer-director and father of actor Vijay, has revealed that he made films starring his son in the lead in the latter’s early days in the film industry in the mid-nineties as no film-maker was ready to make films with him in the lead.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X