കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഫലം, എളുപ്പമായിരുന്നില്ല ഈ മാറ്റം; യുവ നടി പറയുന്നു

വടിവൊത്ത മെലിഞ്ഞ ശരീരവും വെളുത്ത നിറവുമാണ് ഒരു 'പെര്‍ഫക്ട്' നടിയുടെ ആകാര ഭംഗി എന്നാണ് പറയപ്പെടുന്നത്. പല നടിമാര്‍ക്കും ഈ അന്ധവിശ്വാസമുണ്ട്. അവസരങ്ങള്‍ കുറയുമ്പോള്‍ നായികമാര്‍ തടി ഒന്ന് കുറച്ച് നോക്കും. റോമ, ഹന്‍സിക, ലക്ഷ്മി റായ് തുടങ്ങിയവരൊക്കെ ഈ ലിസ്റ്റില്‍ പെടുന്നു. എന്നിട്ട് ധാരാളം അവസരങ്ങള്‍ കിട്ടിയോ എന്ന് ചോദിക്കരുത്. എന്ത് തന്നെയായാലും തടി കുറയുമ്പോള്‍ ഒരു ആത്മവിശ്വാസം ഉണ്ടാവും എന്നാണ് ഈ നായികമാര്‍ പറയാറുള്ളത്.

അത് തന്നെയാണ് തമിഴ് ഹാസ്യതാരം വിദ്യുലേഖ രാമനും പറയുന്നത്. അവസരങ്ങള്‍ക്ക് വേണ്ടിയല്ല ആത്മവിശ്വാസത്തിന് വേണ്ടിയാണ് വിദ്യുലേഖ തടി കുറച്ചത്. ലോക്ക് ഡൗണ്‍ കാലം പൂര്‍ണമായും ഉപയോഗപ്പെടുത്തുകയായിരുന്നു വിദ്യുലേഖ. ഈ ശാരീരിക മാറ്റത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ വിദ്യുലേഖ പറയുന്നു. തടി കൂടുതലുള്ള പഴയ ഒരു ഫോട്ടോയ്ക്കും തടി കുറച്ചുള്ള പുതിയ ഫോട്ടോയ്ക്കുമൊപ്പമാണ് നടിയുടെ കുറിപ്പ്.

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

vidyullekharaman

വ്യാജ ആത്മവിശ്വാസവും യഥാര്‍ത്ഥ ആത്മവിശ്വാസവും തമ്മിലുള്ള ഒരു മത്സരമായിരുന്നു ഇത്. എനിക്ക് അമിത ഭാരമുള്ളപ്പോള്‍ എല്ലാവരും എന്നോട് ചോദിക്കുമായിരുന്നു, 'എങ്ങിനെയാണ് നിങ്ങള്‍ക്ക് ഇത്രയധികം ആത്മവിശ്വാസം ഉണ്ടാവുന്നത്' എന്ന്. പക്ഷെ സത്യത്തില്‍ അത് എന്റെ ആത്മവിശ്വാസമായിരുന്നോ. അതോ, ജീവിതകാലം മുഴുവന്‍ ഞാന്‍ അമിതവണ്ണമുള്ള ആളായിരിക്കും എന്ന വസ്തുത ഞാന്‍ അംഗീകരിച്ചതായിരുന്നോ..? പക്ഷെ ഇന്നെനിക്ക് ശരിക്കും ആത്മവിശ്വാസമുണ്ട്. എന്റെ ജീവിത രീതികളും ശീലങ്ങളും ഞാന്‍ മാറ്റി. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത മാറ്റമാണിത്.

മനസ്സ് വച്ചാല്‍ എന്തും സാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. പക്ഷെ കൃത്യമായ അച്ചടക്കവും വ്യായാമവും ഭക്ഷണ ക്രമവും ഉണ്ടായിരിക്കണം. ആഴ്ചയില്‍ ആറ് തവണയെങ്കിലും വര്‍ക്കൗട്ട് ചെയ്യണം എന്നത് നിര്‍ബന്ധമാണ്. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ രഹസ്യ മയക്കുമരുന്നോ ഗുളികയോ ഒന്നും തന്നെയില്ല. കഠിനാധ്വാനം മാത്രം. ജീവിതത്തില്‍ ഒന്നും എളുപ്പമല്ല, പക്ഷെ അതിന്റെ ഫലം നിങ്ങളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും വിലമതിക്കും- വിദ്യുലേഖ രാമന്‍ എഴുതി.

പ്രശസ്ത തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യുലേഖ ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'നീതാനെ എന്‍ പൊന്‍ വസന്തം' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. ജീവയും സമാന്തയും നായികാ - നായകന്മാരായ ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയായിരുന്നു വിദ്യുലേഖ. തുടര്‍ന്ന് തമിഴിലെ മികച്ച ഹാസ്യ നായികയായി മാറിയ നടി അന്‍പതിന് അടുത്തോളം സിനിമകള്‍ ചെയ്തു.


വിദ്യുലേഖ രാമന്റെ ചിത്രം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X