»   » ഈ സിനിമാ താരം ആരാണെന്ന് പറയാമോ? കഥാപാത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ യുവനടന്‍!!

ഈ സിനിമാ താരം ആരാണെന്ന് പറയാമോ? കഥാപാത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ യുവനടന്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ ദിലീപിനെ മായാമോഹിനിയാക്കിയത് പ്രേക്ഷക ലോകം അത്ഭുതത്തോടെയാണ് കണ്ടത്. ഒരു പുരുഷന്‍ പെണ്‍വേഷം കെട്ടിയതാണെന്ന് തോന്നിക്കാതെ. ഇപ്പോഴിതാ തമിഴകത്തും അത്തരത്തില്‍ ഒരു അത്ഭുതം. കമലാഹാസന്റെ ദശാവതാരം പോലുള്ള ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള രൂപമാറ്റം കണ്ടിട്ടുണ്ട്. എന്നാല്‍ പെണ്‍വേഷം കെട്ടി ഒട്ടും അസാധാരണത്വം തോന്നാത്ത രൂപമാറ്റവുമായി മറ്റൊരു താരം.

യുവനടന്‍ ശിവകാര്‍ത്തികേയനാണ് പുതിയ ചിത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടുന്നത്. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റെമോ എന്ന ചിത്രത്തിന് വേണ്ടിയാണ് ശിവകാര്‍ത്തികേയനെ സുന്ദരിയായ നേഴ്‌സിന്റെ വേഷത്തില്‍ അണിയച്ചൊരുക്കിയത്. പെണ്ണാക്കി മാറ്റുന്നതിന്റെ മേക്കിങ് വീഡിയോയും ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. കാണൂ..

ഈ സിനിമാ താരം ആരാണെന്ന് പറയാമോ? കഥാപാത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ യുവനടന്‍!!

ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റെമോ. 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ സിനിമാ താരം ആരാണെന്ന് പറയാമോ? കഥാപാത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ യുവനടന്‍!!

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ധനുഷ് നായകനാകുന്ന തൊഡാരി, വിജയ് 60 തുടങ്ങിയ ചിത്രങ്ങളിലും നായിക കീര്‍ത്തി സുരേഷാണ്.

ഈ സിനിമാ താരം ആരാണെന്ന് പറയാമോ? കഥാപാത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ യുവനടന്‍!!

ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ പെണ്‍വേഷത്തില്‍ എത്തുന്നുണ്ട്. സുന്ദരിയായ നേഴ്‌സിന്റെ വേഷം. ഇതു കൂടാതെ യുവാവ്, വൃദ്ധന്‍ തുടങ്ങിയ വേഷങ്ങളിലും ശിവകാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ സിനിമാ താരം ആരാണെന്ന് പറയാമോ? കഥാപാത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ യുവനടന്‍!!

ശിവേകാര്‍ത്തികേയനെ പെണ്ണാക്കുന്ന വീഡിയോ, അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. കാണൂ...

English summary
Now who's she? That's Sivakarthikeyan in his new film, Remo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam