»   » കാത്തിരിപ്പുകള്‍ക്ക് അവസാനം.. അങ്ങനെ അത് സംഭവിക്കുന്നു, പ്രതീക്ഷ വാനോളം ഉയര്‍ത്തി നിവിന്‍ പോളി !

കാത്തിരിപ്പുകള്‍ക്ക് അവസാനം.. അങ്ങനെ അത് സംഭവിക്കുന്നു, പ്രതീക്ഷ വാനോളം ഉയര്‍ത്തി നിവിന്‍ പോളി !

By: Rohini
Subscribe to Filmibeat Malayalam

അതെ, പ്രേമം എന്ന ചിത്രം റിലീസ് ചെയ്തതുമുതല്‍ തമിഴ് സിനിമാ പ്രേമികള്‍ കാത്തിരിയ്ക്കുന്നതാണ് തമിഴില്‍ മാത്രമായി നിവിന്‍ പോളിയുടെ ഒരു സിനിമ. പല തമിഴ് ചിത്രങ്ങളും നിവിന്റേതായി പറഞ്ഞു കേട്ടെങ്കിലും ഒന്നിലും അന്തിമ തീരമാനമായില്ല. അപ്പോഴാണ് നവാഗതനായ ഗൗതം രാമചന്ദ്രന്‍ നിവിനെ നായകനാക്കി ആ സിനിമ പ്രഖ്യാപിച്ചത്.

ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും കൊല്ലും ട്രോള്‍!!

ഷൂട്ടിങ് പൂര്‍ത്തിയാക്കി നാളുകള്‍ കുറേയായെങ്കിലും ഇതുവരെ ചിത്രത്തെ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് സംബന്ധമായ കാര്യങ്ങള്‍ പുറത്തുവിട്ടിരിയ്ക്കുന്നു.

മെയില്‍ റിലീസ്

മെയ് മാസത്തില്‍ നിവിന്‍ പോളി നായകനായി എത്തുന്ന റിച്ചി എന്ന ചിത്രം റിലീസ് ചെയ്യും എന്ന് സംവിധായകന്‍ ഗൗതം അറിയിച്ചു. ഇപ്പോള്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണത്രെ. എഡിറ്റിങും ഡബ്ബിങുമൊക്കെ പൂര്‍ത്തിയാക്കിയതായും സംവിധായകന്‍ അറിയിച്ചു.

റിച്ചി എന്ന ചിത്രം

ഒളിടവറു കണ്ടതേ എന്ന എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി എന്ന ചിത്രം. റിച്ചി എന്ന ടൈറ്റില്‍ റോളിലാണ് നിവിന്‍ എത്തുന്നത്. നേരത്തെ സണ്ടമരിയ എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.

നിവിനൊപ്പം

നിവിന്‍ പോളിയുടെ അച്ഛനായി ചിത്രത്തില്‍ പ്രകാശ് രാജ് എത്തുന്നു. ഇവര്‍ക്ക് പുറമെ നടരാജന്‍ സുബ്രഹ്മണ്യന്‍, അശോക് സെല്‍വന്‍, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അശ്വിന്‍ കുമാര്‍, ജികെ റെഡ്ഡി തുടങ്ങിയവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

അണിയറയില്‍

ആനന്ദ് കുമാറും വിനോദ് ഷൊര്‍ണ്ണൂറും നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് എസ് പാണ്ഡികുമാറാണ്. ബി അജനീഷ് ലോക്‌നാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

പ്രേമം ഉണ്ടാക്കിയ ഹൈപ്പ്

നേരമാണ് തമിഴില്‍ ആദ്യമായി റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം. മലയാളത്തിലും തമിഴിലുമായി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ചിത്രമാണ് നേരം. തുടര്‍ന്ന് മലയാളത്തിലൊരുക്കിയ പ്രേമം തമിഴകത്ത് ബ്ലോക്ബസ്റ്റര്‍ ഹിറ്റാകുകയായിരുന്നു. 250 ദിവസം ചെന്നൈയില്‍ പ്രേമം പ്രദര്‍ശിപ്പിച്ച് റെക്കോഡിട്ടു.

പുതിയ റിലീസ്

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവാണ് നിവിന്റെ പുതിയ റിലീസ് ചിത്രം. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Richie is an upcoming film directed by Gautham Ramachandran which has Nivin Pauly, Natraj Subramaniam, Shraddha Srinath and others. The film is slated for a May 2017 release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam