വിക്രത്തിന്റെ സ്‌കെച്ച് ഏറ്റു... ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി സ്‌കെച്ച് ടീസര്‍ കുതിക്കുന്നു!
ഇരുമുഖന്‍ എന്ന ചിത്രത്തിന് ശേഷം ചിയാന്‍ വിക്രം നായകനാകനുന്ന ചിത്രമാണ് സ്‌കെച്ച്. മുമ്പ് പ്രഖ്യാപിച്ചിരുന്നതുപോലെ ചൊവ്വാഴ്ച വൈകുന്നേരം സ്‌കെച്ചിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലീസ് ചെയ്ത്. വിക്രം ആരാധകര്‍ക്കുള്ള ദീപാവലി സമ്മാനമായിരുന്നു ആക്ഷന്‍ പാക്ക്ഡ് മാസ് ടീസര്‍. താടി വച്ച് കൈലിമുണ്ട് ഉടുത്ത് മാസ് ലുക്കിലാണ് വിക്രം ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളും പഞ്ച് ഡയലോഗും നിറയുന്നതായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ രണ്ട് മില്യനോളം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. വിക്രം ആരാധകര്‍ ടീസര്‍ ഏറ്റെടുത്തിരിക്കുകയാണ്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വാലു എന്ന ചിത്രമൊരുക്കിയ വിജയ് ചന്ദര്‍ ആണ് ചിത്രം സ്‌കെച്ച് സംവിധാനം ചെയ്യുന്നത്. വിജയ് ചന്ദറിന്റെ ആദ്യ ചിത്രമായ വാലുവില്‍ ചിമ്പുവും ഹന്‍സികയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
കബാലി, തെരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കലൈപുലി എസ് താണു നിര്‍മിക്കുന്ന ചിത്രത്തില്‍ രാധ രവി, സൂരി, പ്രിയങ്ക, ശ്രിമാന്‍, രവി കൃഷ്ണ, ആര്‍കെ സരേഷ് എന്നിവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നു. എസ്എസ് തമന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എം സുകുമാറാണ്. ക്രിസ്തുമസ് അവധിക്കാലത്ത് ചിത്രം തിയറ്ററിലെത്തും.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം പൂര്‍ത്തിയാക്കിയ വിക്രം ഇപ്പോള്‍ ഹരി സംവിധാനം ചെയ്യുന്ന സ്വാമി 2ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











