'ചുംബിക്കേണ്ടതിന് പകരം അശോക് സെൽവൻ കൂർക്കം വലിച്ച് ഉറങ്ങി, നിർമാതാവായതിനാൽ ഒന്നും പറയാൻ സാധിച്ചില്ല'

തമിഴ് സിനിമയിൽ കഥകൾക്ക് പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് അശോക് സെൽവൻ. മുപ്പത്തിനാലുകാരനായ അശോക് സെൽവൻ 2013 മുതൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. വിജയ് സേതുപതി സിനിമ സൂതും കാവിലൂടെയാണ് അശോക് സെൽവന്റെ തുടക്കം. പിന്നീട് അങ്ങോട്ട് അശോക് സെൽവന് കൈ നിറയെ സിനിമകളായിരുന്നു. 2023 വരെയുള്ള സിനിമാ ജീവിതത്തിനിടയിൽ മരക്കാർ അറബിക്കടലിന്റെ സിംഹ​മെന്ന മലയാള സിനിമയിലും അശോക് സെൽവൻ അഭിനയിച്ചിരുന്നു.

ചിത്രത്തിൽ നെ​ഗറ്റീവ് റോളിലെത്തി മികച്ച പ്രകടനമാണ് അശോക് സെൽവൻ കാഴ്ചവെച്ചത്. സിനിമാ പാരമ്പര്യമില്ലാതെ വന്നാണ് അശോക് തമിഴിലെ യുവതാരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചത്. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അശോക് സെൽവൻ നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ തമിഴിൽ കൈ നിറയെ സിനിമകളുമായി ​തിരക്കിലാണ് താരം.

Ashok Selvan

അശോക് സെൽവന്റെ ഇതുവരെ റിലീസായ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ഓ മൈ കടവുളേ. തമിഴ് ഇൻഡസ്ട്രിയിൽ പുറത്തിറങ്ങിയ ഫീൽ ഗുഡ് സിനിമകളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഓ മൈ കടവുളേ. അർജുനായാണ് ചിത്രത്തിൽ അശോക് സെൽവൻ അഭിനയിച്ചത്. അനുവായി റിതിക സിങാണ് വേഷമിട്ടത്.

സുഹൃത്തുക്കളായിരുന്ന അനുവും അർജുനും വിവാ​ഹിതരാകുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. പ്രണയത്തിനൊപ്പം ഒരൽപ്പം ഫാന്റസി എലമെന്റ്സ് ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഗാനങ്ങളും മികച്ച സിനിമാറ്റൊഗ്രാഫിയും അതിനൊപ്പം അശോക് സെൽവൻ, റിതിക സിങ് എന്നിവരുടെ അഭിനയവും എല്ലാംകൊണ്ടും മികച്ച രീതിയിൽ കോർത്തിണക്കിയ മികച്ചൊരു റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരുന്നു ഓ മൈ കടവുളേ.

യാതൊരു സങ്കടങ്ങളും വരുത്താതെ കുറച്ച് തിരിച്ചറിവുകൾ സമ്മാനിച്ച് കൊണ്ട് അവസാനിക്കുന്ന സിനിമ ഒരുത്തരത്തിലും ഒരു പ്രേക്ഷകനെയും മടുപ്പിക്കില്ല. 2020 പുറത്തിറങ്ങിയ സിനിമയിൽ വിജയ് സേതുപതിയും ഭാ​ഗമായിരുന്നു. അശോക് സെൽവനും സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു. അശ്വന്ത് മാരിമുത്തുവായിരുന്നു സിനിമയുടെ സംവിധാനം.

അതിനിടെ ഓ മൈ കടവുളേ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് ​ഗലാട്ട യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അശ്വന്ത് മാരിമുത്തു പങ്കുവെച്ചു. ചുംബിക്കേണ്ട സീനിൽ അതിന് പകരം അശോക് സെൽവൻ കൂർക്കം വലിച്ച് ഉറങ്ങിയെന്നാണ് അശ്വന്ത് മാരിമുത്തു പറയുന്നത്.

ashok selvan

'മീരയുടെ പിറന്നാൾ ദിനത്തിൽ അർജുൻ അനുവിനോടൊപ്പം മീരയുടെ ഗ്രാമത്തിലേക്ക് പോകും. അവൾക്ക് ഒരു സർപ്രൈസ് നൽകണം ആ സീനുകളോട് അടുപ്പിച്ച് മീരയുടെ ​ഗ്രാമത്തിലേക്കുള്ള യാത്രയിൽ ഒരു രാത്രി അർജുനും അനുവും ഒരുമിച്ച് ഒരു ഹോട്ടലിൽ തങ്ങുന്നുണ്ട്. അപ്പോഴാണ് അർജുൻ അനുവിനെ പ്രണയിച്ച് തുടങ്ങുന്നത്.'

'അതിനാൽ അർജുൻ അനു ഉറങ്ങുന്നത് നോക്കി കിടക്കും. അനു എഴുന്നേറ്റ് അർ‌ജുനോട് ഉറങ്ങാൻ ആവശ്യപ്പെടും. അവിടെ വെച്ച് അനുവിനെ അർജുൻ ചുംബിക്കണം. ക്യാമറാമാൻ ഉറങ്ങുകയാണ്. ഞാൻ മാത്രമാണ് ഉണർന്നിരിക്കുന്നത്. ക്യാമറ റോളിങ് ആയപ്പോൾ ആരോ കൂർക്കം വലിക്കുന്ന ശബ്ദം.'

'നോക്കിയപ്പോഴാണ് മനസിലായത് ചുംബിക്കേണ്ട സമയത്ത് അശോക് സെൽവൻ ഉറങ്ങുകയാണെന്ന്. വിളിച്ച് എഴുന്നേൽപ്പിച്ചപ്പോൾ‌ പെർഫോം നന്നായോ എന്നാണ് അശോക് സെൽവൻ ചോദിച്ചത്. സിനിമയുടെ നിർമാതാവ് കൂടിയാണ് അശോക് എന്നതുകൊണ്ട് കൂടുതലൊന്നും എനിക്ക് പറയാനും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ്', ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവം പങ്കിട്ട് അശ്വന്ത് മാരിമുത്തു പറഞ്ഞത്. അടുത്തിടെയായിരുന്നു അശോക് സെൽവന്റെ വിവാഹം. നടി കീർത്തി പാണ്ഡ്യനെയാണ് താരം വിവാഹം ചെയ്തത്.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X