ഓകെ കണ്‍മണി ഒരു മികച്ച പ്രണയ ചിത്രമായിരിക്കും

By Aswathi

ഓകെ കണ്‍മണി ഒരു മികച്ച പ്രണയ ചിത്രമായിരിക്കും എന്ന് ട്രെയിലര്‍ കണ്ടവര്‍ക്കൊക്കെ ബോധ്യമായിരിക്കും. മറ്റൊരു അലൈപ്പായുതേ കാലത്തിന്റെ മാറ്റങ്ങളോടെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയാണ് മണിരത്‌നം എന്ന് തോന്നിപ്പോയാലും തെറ്റു പറയാനില്ല. അലൈപ്പായുതേയ്ക്ക് എന്താണൊരു കുറവ്. അല്ലെങ്കില്‍ 'സൂസമ്മയുടെ' ഡയലോഗില്‍ പ്രണയം എന്ന് പറഞ്ഞാല്‍ എല്ലാ കൊലത്തും ഒരു പൈങ്കിളിയാണ്.

അതു പോട്ടെ, കാര്യം അതല്ല. ഓകെ കണ്‍മണി മികച്ച പ്രണയ ചിത്രമായിരിക്കും എന്ന് ഇപ്പോള്‍ പറഞ്ഞിരിയ്ക്കുന്നത് വൈര മുത്തുവാണ്. പാട്ടുകള്‍ കേട്ട് ആസ്വദിക്കുക മാത്രമല്ല, അതിന്റെ പിന്നിലേക്ക് ഒരെത്തി നോട്ടവും നടത്തുന്നവരുമുണ്ടെങ്കില്‍, അവര്‍ക്ക് വൈര മുത്തുവിനെ പരിചയപ്പെടുത്തേണ്ടതില്ല. എന്നിരിക്കിലും പറയാം. തമിഴകത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ക്ക്, മികച്ച പ്രണയ ഗാനങ്ങള്‍ ഒരുക്കിയ ആളാണ് വൈര മുത്തു.

ok-kanmani

ഉദാഹരണ സഹിതം പറയുകയാണെങ്കില്‍ മണിരത്‌നത്തിന്റെ തന്നെ സിനിമകളായ റോജ, ഇരുവര്‍, ബോംബെ, കന്നത്തില്‍ മുത്തമിട്ടാല്‍, രാവണന്‍ ഒടുവില്‍ കടല്‍ എന്ന ചിത്രവരെയും മണിരത്‌നത്തിന് വേണ്ടി വൈര മുത്തുവിന്റെ പേനകള്‍ ചലിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓകെ കണ്‍മണിയ്ക്ക് വേണ്ടിയും. വൈര മപത്തുവിന്റെ വരികള്‍ക്ക് എ ആര്‍ റഹ്മാന്റെ ഈണം കൂടെ ആകുമ്പോള്‍ പിന്നെ പറയാനുണ്ടോ. അതിന് പി സി ശ്രീറാമിന്റെ ഛായാഗ്രഹണമായാലും. കേള്‍ക്കാനും കാണാനും ഒരു പുതിയ പ്രണയം അതിലുണ്ടാകുമെന്ന് പറയേണ്ടതില്ല.

ഒരു ഇടവേളയ്ക്ക ശേഷം മണിരത്‌നം, തന്റെ ഇഷ്ട മേഖലയായ പ്രണയത്തിലേക്ക് തിരിച്ചെത്തുകയാണെന്നും തീര്‍ച്ചയായും ഓകെ കണ്‍മണി ഒരു മികച്ച പ്രണയ ചിത്രമായിരിക്കുമെന്നും വൈരമുത്തു പറയുന്നു.

വെറും മൂന്ന് മിനിട്ടുകൊണ്ടാണ് മണിരത്‌നം ഓകെ കണ്‍മണിയുടെ കഥ എന്നോട് പറഞ്ഞത്. ഇതിനു മുമ്പും ഒരു സിനിമയുടെ കഥ പറയാന്‍ മണി മൂന്ന് മിനിട്ടില്‍ കൂടുതല്‍ സമയമെടുത്തിട്ടില്ല. മണി കഥ പറയുന്നത് അത്ര ആകര്‍ഷണീയമായാണ്. ഓകെ കണ്‍മണിയുടെ കഥ പറയുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍, അവരുടെ പ്രണയം, അവരുടെ സ്വഭാവം, അവരുടെ മാനസികാവസ്ഥ എന്നിവയെല്ലാം കൊണ്ട് എന്റെ മനസ്സിലൊരു ചിത്രം മണി വരച്ചു തന്നിരുന്നു- വൈര മുത്തു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X