ഒത്തിരി ജാതകം നോക്കി, വിവാഹം കഴിച്ചാൽ വേർപിരിയുമെന്ന് അറിയാമായിരുന്നു; നടനുമായുള്ള വിവാഹത്തെ കുറിച്ച് നളിനി

ഒരു കാലത്ത് സിനിമയിലും പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും സജീവമായി തിളങ്ങി നിന്ന തെന്നിന്ത്യന്‍ നടിയാണ് നളിനി. പ്രശസ്ത നടന്‍ രാമരാജനുമായി വിവാഹം കഴിച്ചെങ്കിലും വൈകാതെ വേര്‍പിരിഞ്ഞു. എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ തങ്ങള്‍ വേര്‍പിരിയുമെന്ന കാര്യം അറിയാമായിരുന്നു എന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കവേയാണ് ഭര്‍ത്താവിനെ പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചതിനെ പറ്റി നളിനി പറഞ്ഞത്. വിശദമായി വായിക്കാം..

തന്റെ കല്യാണം നടക്കുന്നതിന് വേണ്ടി അമ്മ ജ്യോത്സനെ പോയി സ്ഥിരമായി കാണുമായിരുന്നു

നടിയുടെ വാക്കുകളിങ്ങനെ... 'തന്റെ കല്യാണം നടക്കുന്നതിന് വേണ്ടി അമ്മ ജ്യോത്സനെ പോയി സ്ഥിരമായി കാണുമായിരുന്നു. എന്നാല്‍ അയാളുടെ കൂടെയുള്ള ജീവിതം ശരിയാവില്ലെന്ന് വന്ന് പറയും. അങ്ങനെ നിരന്തരം പറഞ്ഞ് പറഞ്ഞ് ഞാന്‍ ആരുടെ കൂടെ ജീവിച്ചാലും അത് ശരിയായി വരില്ലെന്ന നിലയിലേക്ക് എത്തി. അതിനിടയില്‍ രാമരാജന്റെ വീട്ടുകാരും ജാതകം നോക്കുന്നവരാണ്. ഞങ്ങള്‍ വിവാഹം കഴിച്ചാലും വേര്‍പിരിയുമെന്ന് അദ്ദേഹം വന്ന് പറഞ്ഞു. അതങ്ങനെയാണ്, നമ്മള്‍ രണ്ട് പേരും തീരുമാനിച്ചാല്‍ അല്ലേ പിരിയുകയുള്ളു. നമ്മള്‍ എന്തിനാണ് അങ്ങനെ തീരുമാനിക്കുന്നതെന്ന് ഞാനും ചോദിച്ചു'.

ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു

പിന്നീട് ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേക്ക് എത്തിയത്. അങ്ങനെ എങ്കില്‍ എന്തിനാണ് വഴക്ക് കൂടി പിരിയുന്നതെന്ന് ചോദിച്ച് കൊണ്ട് വളരെ സന്തോഷത്തോടെ തന്നെയാണ് രാമരാജനുമായി വേര്‍പിരിഞ്ഞതെന്നും നളിനി പറയുന്നു. അദ്ദേഹത്തിന് കല്യാണത്തിന് മുന്‍പായിരുന്നു പ്രണയം. എനിക്ക് കല്യാണത്തിന് ശേഷവും. ശരിക്കും നോക്കിയാല്‍ അദ്ദേഹം വളരെ പാവമാണ്. നല്ല മനുഷ്യനുമാണ്. അതുകൊണ്ട് എനിക്കൊത്തിരി ഇഷ്ടമാണെന്നും നടി വ്യക്തമാക്കുന്നു.

എന്റെ അമ്മയുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ അഭിനയിക്കാന്‍ എത്തുന്നത്

തുടക്കത്തില്‍ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്റെ അമ്മയുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ അഭിനയിക്കാന്‍ എത്തുന്നത്. ഓരോ സിനിമയുടെ ഷൂട്ടിങ്ങിനും പോവുമ്പോള്‍ അമ്മ പറയും, ഈ സിനിമ കൂടി കഴിയുന്നതോടെ അഭിനയം നിര്‍ത്തിക്കോ എന്ന്. അതിന് ശേഷം നിനക്ക് പഠിക്കാന്‍ പോവാം. അങ്ങനെ പറഞ്ഞ് പറഞ്ഞ് നൂറ്റി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. വിവാഹം കഴിഞ്ഞാല്‍ പിന്നെ സിനിമയിലേക്ക് തിരിച്ച് വരരുത് എന്ന തീരുമാനത്തോടെയാണ് ഞാന്‍ പോയത്. എന്നാല്‍ എന്റെ ചോറ് ഇത് തന്നെയാണെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ വരെയും നല്ല സന്തോഷത്തിലാണ് താന്‍ കഴിയുന്നതെന്നും നളിനി വ്യക്തമാക്കുന്നു.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ താരദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു

നടന്‍ രാമരാജനും നളിനിയും തമ്മില്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയമാണ്. 1987 ല്‍ താരങ്ങള്‍ വിവാഹിതരായി. പതിമൂന്ന് വര്‍ഷത്തോളം ദാമ്പത്യം നീണ്ടെങ്കിലും 2000 ത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ താരദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു മകനും മകളുമായിരുന്നു. ഇപ്പോഴും മക്കള്‍ പിതാവുമായി നല്ല ബന്ധത്തിലാണെന്നാണ് അഭിമുഖത്തില്‍ നളിനി പറയുന്നത്.

More from Filmibeat

Read more about: actor നളിനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X