For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുന്ദറിനെ വിവാഹം ചെയ്തത് ഒട്ടും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു'; വിവാഹ ജീവിതത്തെ കുറിച്ച് ഖുശ്ബു!

  |

  നടി ഖുശ്ബുവിനെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1980കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം ഖുശ്ബു അഭിനയിച്ച ചിത്രം. 1981ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  Also Read: 'ലാലേട്ടന്റെ രോമാഞ്ചം വരുന്ന സീനുകളുണ്ട്, സിദ്ദിഖും പൊളിച്ചു'; ആറാട്ടിനെ കുറിച്ച് ബഷീർ ബഷിയും കുടുംബവും!

  കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അതുപോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നുണ്ട്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിന് ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

  Also Read: 'വിക്കുള്ളത് അനു​ഗ്രഹമാണ്, കഥ പറയുമ്പോൾ തപ്പൽ വന്നാൽ ആലോചിക്കാൻ സമയം കിട്ടും'; ജൂഡ് ആന്റണി

  2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് ഖുശ്‌ബു ഡി.എം.കെയിൽ ചേർന്നു. അതിന് ശേഷം കോൺ​ഗ്രസിൽ ചേരുകയും പിന്നീട് ബിജെപിയിലും അംഗമായി. 2005ൽ എയ്‌ഡ്‌സ്‌ ബോധവൽക്കരണത്തിനിടെ ഖുശ്‌ബു പറഞ്ഞ ചില കാര്യങ്ങൾ വിവാദങ്ങൾക്കിടയായിരുന്നു. പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും ഖുശ്ബു പറഞ്ഞതാണ് വിവാദമായത്. ഈ പ്രസ്താവന രണ്ട് രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർക്കുകയും പിന്നീട് ഈ വിവാദം കോടതിയിൽ എത്തുകയും ചെയ്തിരുന്നു.

  ഇപ്പോൾ സുന്ദറിനൊപ്പമുള്ള വിവാഹ ജീവിതം 27 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഖുശ്ബു. 1995ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹ വാർഷികത്തിൽ തന്നോട് സുന്ദർ എങ്ങനെയാണ് പ്രണയം പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഖുശ്ബു. പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് ഖുശ്ബു ഇങ്ങനെ കുറിച്ചു. '1995ൽ ഇതേ ദിവസം സുന്ദർ എന്നോട് വിവാഹാഭ്യർത്ഥന നടത്തി. ഞാൻ അത് കൂടുതൽ ഒന്നും ചിന്തിക്കാതെ സ്വീകരിക്കുകയും വിവാഹത്തിന് സമ്മതം പറയുകയും ചെയ്തു. അപ്പോൾ എനിക്കറിയാമായിരുന്നു.... ഞാൻ നിങ്ങളോടൊപ്പം സന്തോഷവതിയായിരിക്കും എല്ലാക്കാലവുമെന്ന്. 27 വർഷം ‌പിന്നിട്ടും നിങ്ങൾ ഇപ്പോഴും എന്റെ ഹൃദയത്തെയും ആത്മാവിനെയും സ്നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കുന്നു. എന്റെ പ്രണയമായ നിന്നെ‌ ഞാൻ സ്നേഹിക്കുന്നു' ഖുശ്ബു കുറിച്ചു. സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.

  അടുത്തിടെ ശരീര ഭാരം കുറച്ച് കൊണ്ട് ഖുശ്ബു നടത്തിയ മേക്കോവർ വലിയ ശ്രദ്ധ നേടിയിരുന്നു. വർക്കൗട്ട് ചെയ്യാനും ഭാരം കുറയ്ക്കാനുമൊക്കെ ഒട്ടും വൈകിയിട്ടില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഖുശ്ബു ചെയ്തത്. കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല എന്ന് പറഞ്ഞാണ് ഖുശ്ബു മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചത്. ദിവസവും രണ്ട് മണിക്കൂറോളം വർക്കൗട്ടും കൃത്യമായ ഡയറ്റിങ്ങുമാണ് തന്റെ വണ്ണം കുറഞ്ഞതിന് പിന്നിൽ എന്ന് ഖുശ്ബു പറഞ്ഞിരുന്നു. 2020 നവംബറിലാണ് ഖുശ്ബു വർക്കൗട്ട് ​ഗൗരവകരമായി കാണാനും തീരുമാനിക്കുന്നത്. അന്ന് 93 കിലോ ആയതോടെ വണ്ണം കുറയ്ക്കാൻ പരിശ്രമിച്ച് തുടങ്ങി. ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ ജോലികൾ മുഴുവൻ തനിച്ച് ചെയ്തത് തുണയായെന്ന് ഖുശ്ബു പറഞ്ഞിരുന്നു. എഴുപതു ദിവസത്തോളം ആരുടെയും സഹായമില്ലാതെയാണ് വീട്ടിലെ സകലപണികളും ചെയ്തിരുന്നതും ഒപ്പം വർക്കൗട്ടും യോ​ഗയും ശീലമാക്കിയതും തുണയായെന്നും ഖുശ്ബു പറഞ്ഞിരുന്നു.

  Read more about: khushbu
  English summary
  On Kushbhu's 27th Wedding Anniversary, Actress Pens A Romantic Note Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X