കിട്ടിയ അവസരം മുതലെടുത്തു, കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയെ ഭാര്യയാക്കിയ കഥ വെളിപ്പെടുത്തി നടന്‍ മാധവന്‍
തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലെ ചോക്ലേറ്റ് ഹീറോയായി യുവതികളുടെ മനസ്സ് കീഴടക്കിയ നടനാണ് ആര്‍ മാധവന്‍. റൊമാന്റിക് സിനിമകളിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ച നടന്‍ സിനിമയില്‍ സൂപ്പര്‍താരം ആകുന്നതിനു മുന്‍പ് തന്നെ വിവാഹിതനായി. ഇപ്പോഴിതാ മാധവന്റെ പ്രണയകഥയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
തന്റെ കോച്ചിംഗ് സെന്ററില്‍ പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥിനിയായിരുന്നു ഇന്ന് മാധവന്റെ ഭാര്യയായിട്ടുള്ള സരിത. എങ്ങനെയാണ് താന്‍ സരിതയുമായി പെട്ടെന്ന് പ്രണയത്തിലായത് എന്നുള്ള കാര്യത്തെക്കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ നടന്‍ തുറന്നു സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

അലൈപായുതേ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് മാധവന്‍ ഒരു പരിശീലകനായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കോച്ചിംഗ് സെന്ററില്‍ എത്തിയ പെണ്‍കുട്ടിയുമായി വളരെ പെട്ടെന്ന് അടുപ്പത്തിലായി. തൊണ്ണൂറുകളില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യാന്‍ സ്വപ്നം കണ്ടിരുന്ന സരിത കോലാപ്പൂരില്‍ നടന്ന ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തിരുന്നു. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് പഠിച്ച മാധവന്‍ അക്കാലത്ത് മോട്ടിവേഷണല്‍ സ്പീക്കറുമായി പോകുമായിരുന്നു. അങ്ങനെ ഇരുവരും ഒരുമിച്ച് ഈ കോച്ചിംഗ് ക്ലാസില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു.
പിന്നീട് ഈ കൂടിക്കാഴ്ച പതിവായി. അങ്ങനെ രണ്ടാളും സ്ഥിരമായി കാണാന്‍ തുടങ്ങി. ഭാര്യയെക്കുറിച്ച് മാധവന്‍ പറയുന്നതിങ്ങനെയാണ്... 'സരിത എന്റെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഒരു ദിവസം അവളെന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു. അതെനിക്ക് കിട്ടിയ നല്ലൊരു അവസരം ആയിരുന്നു. ഞാനത് മുതലെടുക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതെന്നും' മാധവന്‍ പറയുന്നു.
സരിതമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് മണി രത്‌നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമയിലൂടെ മാധവന്‍ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയനായി മാറുന്നത്. ഈ സിനിമ വിജയിച്ചതോടെ മാധവന് ഒരു റൊമാന്റിക് ഇമേജ് ലഭിച്ചു. പിന്നീട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമടക്കം നിരവധി ഹിറ്റ് സിനിമകളില്‍ നായകനായതോടെ മാധവന്‍ എന്ന നടന്റെ റേഞ്ച് മാറി.

ചോക്ലേറ്റ് ഹീറോ എന്നാണ് അക്കാലത്ത് മാധവന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. തമിഴില്‍ നിന്ന് മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്ന് അടക്കം മാധവനെ ആരാധിച്ചിരുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ ഇടയിലും തന്റെ ഭാര്യയുടെ സ്‌നേഹവും പിന്തുണയും നടന്‍ മുറുകെ പിടിച്ചു.
തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഭാര്യയാണെന്ന് അഭിമാനത്തോടെ താരം പറയാറുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് പോകുമ്പോഴെല്ലാം ഭാര്യയെ കൂടെ കൂട്ടും. നായികയായി അഭിനയിക്കുന്ന താര സുന്ദരിമാര്‍ക്ക് ഭാര്യയെ പരിചയപ്പെടുത്തി അവര്‍ക്കിടയില്‍ സൗഹൃദം ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ കാര്യമായി ഗോസിപ്പുകളില്‍ ഒന്നും കുടുങ്ങാതെ മാതൃകാദമ്പതിമാരായി ജീവിക്കുകയാണ് ഇരുവരും ഇപ്പോള്‍.


Click it and Unblock the Notifications











