ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പ്രഭു എന്നെ ഭീഷണിപ്പെടുത്തി! ബാലതാരമായിട്ടും നായികയായും അഭിനയിച്ചതിനെ പറ്റി മീന

നടി മീനയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴും സജീവമായി നിരവധി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും മീന സജീവ സാന്നിധ്യമാണ്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ അനേകം ഭാഷകളില്‍ നടി അഭിനയിച്ച് അവിടങ്ങളിലെല്ലാം സൂപ്പര്‍ നായികയായി വളര്‍ന്നു. ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ചതിനാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയായിരുന്നു നടിയ്ക്ക് ഉണ്ടായിരുന്നത്. എന്നിരുന്നാലും അത്യാവശ്യം വിദ്യാഭ്യാസം നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചു.

prabhu-

ഇപ്പോഴിതാ നടന്‍ പ്രഭു ഒരിക്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതിനെ പറ്റി മീന പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. 90 കളിലെ യുവാക്കളുടെ സ്വപ്ന സുന്ദരിയായിരുന്നു മീന. തമിഴ് സിനിമയില്‍ നിരവധി മുന്‍നിര നടിമാരുണ്ടായിട്ടും മീന തന്റേതായ ഒരു അംഗീകാരം നേടിയെടുത്തു. ബാലതാരമായി അഭിനയിച്ച നടന്മാരുടെ കൂടെ പില്‍ക്കാലത്ത് നായികയായിട്ടും അഭിനയിക്കാന്‍ നടിയ്ക്ക് സാധിച്ചു.

മീനയുടെ അഭിനയത്തിലെ തുടക്കം നടന്‍ ശിവാജി ഗണേശനൊപ്പം അദ്ദേഹത്തിന്റെ മകളുടെ വേഷത്തിലായിരുന്നു. പിന്നീട് നടന്മാരായ രജനികാന്ത്, പ്രഭു തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം ബാലതാരമായി അഭിനയിച്ച മീന ഇവരുടെയൊക്കെ നായികയായിട്ടും അഭിനയിച്ചു. അങ്ങനെ പ്രഭുവിനൊപ്പം അഭിനയിക്കുമ്പോഴാണ് പഴയ കാര്യങ്ങള്‍ പുറത്ത് പറയുമോന്ന് ഓര്‍ത്ത് അദ്ദേഹം തന്നെ പേടിപ്പിച്ച് നിര്‍ത്തിയതെന്ന് പറയുകയാണ് നടി.

1983 ല്‍ പുറത്തിറങ്ങിയ സുമംഗലി എന്ന സിനിമയിലായിരുന്നു മീന ബാലതാരമായിട്ട് അഭിനയിച്ചത്. ഈ ചിത്രത്തില്‍ ശിവാജി ഗണേശനൊപ്പം നടന്‍ പ്രഭുവും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് പ്രഭുവിനൊപ്പം രാജകുമാരന്‍ എന്ന സിനിമയില്‍ നായികയായി മീന അഭിനയിച്ചിരുന്നു.

meena

അന്ന് രാജകുമാരനില്‍ പ്രഭുവിന്റെ നായികയായിട്ടാണ് മീന അഭിനയിച്ചത്. ആ സമയത്ത് സെറ്റില്‍ വച്ച് ചില രസകരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിലൊന്ന് അദ്ദേഹത്തോടൊപ്പം ബാലതാരമായി അഭിനയിച്ച കാര്യമായിരുന്നു. അന്ന് ബാലതാരമായി അഭിനയിച്ച ആളുടെ കൂടെ അഭിനയിക്കുന്നതില്‍ തനിക്ക് അമ്പരപ്പാണുള്ളതെന്ന് മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ അതിന് മറുപടിയായി അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്‌തെന്നും മീന പറയുന്നു.

ബാലതാരമായി അഭിനയിച്ചത് കൊണ്ടും പ്രഭുവിന്റെ നായികയായി അഭിനയിച്ചത് കൊണ്ടും മീനയ്ക്ക് പ്രഭുവിന്റെ പ്രായം അറിയാം. അത് അവിടെ പറയരുതെന്നും പറഞ്ഞ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് മീന പിന്നീടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

നിലവിൽ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മീന. അഭിനയിച്ച് തുടങ്ങിയ അന്ന് മുതലിന്ന് വരെയും നായികയായി തിളങ്ങി നിൽക്കാൻ നടിയ്ക്ക് സാധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X