അഭിനയിക്കുമ്പോള്‍ കരച്ചില്‍ വരുന്നില്ല, രാധികയുടെ മുഖത്തടിച്ചതോടെ നടി കരഞ്ഞു! ഭാരതിരാജയുടെ രീതികളിങ്ങനെ

തമിഴ് സിനിമയില്‍ നിരവധി മാസ്റ്റര്‍പീസ് ഒരുക്കിയ സംവിധായകരില്‍ ഒരാളാണ് ഭാരതിരാജ. പതിനാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ഭാരതിരാജ സ്വതന്ത്ര സംവിധായകനാവുന്നത്. അവിടുന്നിങ്ങോട്ട് സിനിമാസ്വദകരുടെ മനം കവരുന്ന ചിത്രങ്ങളൊരുക്കി. ഇതിന് പുറമേ അഭിനേതാവായിട്ടും സജീവമായിരുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഗ്രാമീണ പശ്ചാതലമുള്ള കഥകളായിരുന്നു അതില്‍ ഭൂരിഭാഗം. മാത്രമല്ല ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള നിരവധി പുതുമുഖ നടിമാരെയും അദ്ദേഹം തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരാണെന്നതാണ് മറ്റൊരു കൗതുകം.

bharathiraja

അത്തരത്തില്‍ ഭാരതിരാജ പരിചയപ്പെടുത്തിയ നടിമാരാണ് രാധ, രാധിക, രേവതി, രേഖ തുടങ്ങിയവര്‍. പിന്നീടിവരെല്ലാം തമിഴ് സിനിമയിലെ മാത്രമല്ല മറ്റ് ഭാഷകളിലെയും മുന്‍നിര നായികമാരായി വളര്‍ന്നു. താന്‍ പരിചയപ്പെടുത്തുന്ന നടിമാരുടെ പേര് ആര്‍ എന്ന അക്ഷരത്തില്‍ തുടങ്ങണമെന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ നടിമാരുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും.

എന്നാല്‍ നടി പ്രിയാമണി മാത്രമാണ് പേര് മാറ്റാതെ സ്വന്തം പേരില്‍ തന്നെ തുടര്‍ന്ന നായിക. ഭാരതിരാജയുടെ കണ്ണുകളാല്‍ കൈധു സെയ്... എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണിയുടെ അരങ്ങേറ്റം. പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നടിയായി പ്രിയാമണി വളര്‍ന്നു. ഇത് കൂടാതെ ഭാരതിരാജയ്ക്ക് നടിമാരെ തല്ലുന്നൊരു സ്വഭാവം കൂടി ഉണ്ടായിരുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇത്രയും കാലത്തെ അനുഭവങ്ങള്‍ ഉണ്ടെങ്കിലും ഭാരതിരാജ തൊടാത്ത നടിമാരില്ലെന്ന് പറയാം. സിനിമാ ലൊക്കേഷനില്‍ വച്ച് ഒരു സംവിധായകന്‍ ആ ചിത്രത്തിലെ നായികയായി അഭിനയിക്കുന്ന നടിയെ തല്ലിയാല്‍ ഇന്നത്തെ കാലത്ത് അത് വലിയൊരു പ്രശ്‌നമായി മാറിയേക്കാം. കോളിക്കം സൃഷ്ടിക്കുന്ന വാര്‍ത്തയാവുകും നടിമാരൊന്നും അതിന് സമ്മതിച്ചെന്നും വരില്ല.

എന്നാല്‍ ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് ഒരു ഹിറ്റ് സിനിമയെങ്കിലും വേണമെന്ന് കൊതിച്ച നടിമാരാണ് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്താല്‍ നടിമാര്‍ക്ക് ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്ന് പലരും വിശ്വസിച്ചു. അഭിനയിക്കുമ്പോള്‍ ചില വികാരങ്ങള്‍ വരാത്ത നടിമാരെ ഭാരതിരാജ പ്രത്യേക രീതിയില്‍ ചികിത്സിക്കാറുണ്ടായിരുന്നു എന്നാണ് കഥകള്‍. അത്തരത്തില്‍ ചില നടിമാരെ കുറിച്ചുള്ള വിവരങ്ങളിങ്ങനെയാണ്...

radhika

കിഴക്കേ പോഗും റെയില്‍ എന്ന ചിത്രത്തിലൂടെയാണ് നടി രാധികയെ നായികയായി ഭാരതിരാജ അവതരിപ്പിക്കുന്നത്. ഈ ചിത്രം രാധികയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറി. സിനിമയില്‍ ഉടനീളം തൊട്ടാല്‍ കരയുന്നൊരു പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. സിനിമയിലെ പ്രധാനപ്പെട്ടൊരു സീനില്‍ നായിക കരയുന്നതായിട്ടൊരു സീനുണ്ട്.

രാധികയെ കരയിപ്പിക്കാന്‍ വേണ്ടി ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല. ഇതോടെ ടെന്‍ഷനടിച്ച ഭാരതിരാജ നടിയെ മര്‍ദിക്കുകയാണ് ചെയ്തത്. അതിന് ശേഷം രാധിക വല്ലാതെ കരയുകയും അത് സിനിമയുടെ ഭാഗമായി ചിത്രീകരിക്കുകയും ചെയ്തു. ഭാരതിരാജയുടെ പല സിനിമകളിലും നടിമാര്‍ക്ക് ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അന്ന് നടിമാരത് അഭിനയത്തിന്റെ ഭാഗമായിട്ടാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ സാഹചര്യം മാറിയതോടെ ആരും ഇത്തരം സാഹസങ്ങള്‍ക്കൊന്നും നില്‍ക്കില്ലെന്നതാണ് വസ്തുത.

More from Filmibeat

Read more about: bharathiraja radhika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X