എംജിആറും ജയലളിതയും ശരിക്കും പ്രണയത്തിലായിരുന്നോ? അദ്ദേഹത്തെ കാണുന്നവരൊക്കെ പ്രണയിക്കും; ജയയുടെ മറുപടി

തമിഴകത്തെ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിന്ന താരങ്ങളാണ് എംജിആറും ജയലളിതയും. ഇരുവരും തമിഴകം അടക്കിവാണവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു എന്നും പറയാം. ആദ്യം സിനിമാ താരമായിട്ടും പിന്നീട തമിഴ്‌നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ഏറെ സഹായങ്ങള്‍ ചെയ്യാനും താരങ്ങള്‍ക്ക് സാധിച്ചു. ആയതിനാല്‍ വേര്‍പാടുണ്ടായി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ജയലളിതയും എംജിആറും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇരുവരുടെയും ജീവിതത്തെ കുറിച്ച് പലപ്പോഴും കഥകള്‍ പ്രചരിക്കാറുണ്ട്.

jayalalitha

അതില്‍ ചിലത് ജയലളിത തന്നെ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്. ചിലയിടങ്ങളില്‍ മാത്രമാണ് എംജിആറിനെ കുറിച്ച് ജയലളിത തുറന്ന് സംസാരിച്ചിട്ടുളളത്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയലളിത ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്.

സുഹൃത്തും നടിയുമായ സിമി ഗ്രാവലിന് നല്‍കിയ അഭിമുഖത്തിലാണ് എംജിആറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജയലളിത തുറന്ന് മറുപടി പറഞ്ഞത്. 'നിങ്ങള്‍ എംജിആറുമായി പ്രണയത്തിലായിരുന്നോ' എന്നായിരുന്നു അവതാരകയുടെ ഒരു ചോദ്യം. ഈ ചോദ്യം കേട്ടപ്പാള്‍, ഒരു പുഞ്ചിരിയോടെയാണ ജയ അദ്ദേഹത്തോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്.

'എംജിആറിനെ കണ്ടുമുട്ടുന്നവരെല്ലാം അദ്ദേഹത്തിന്റെ ആകര്‍ഷകമായ വ്യക്തിത്വം കാണുന്നതോടെ പ്രണയത്തിലാവുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന്' ജയ പറഞ്ഞു.

jayalalitha

ഒരു വ്യക്തിയെന്ന നിലയില്‍ എംജിആര്‍ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന്, 'അദ്ദേഹം വളരെ കരുതലുള്ള ആളായിരുന്നുവെന്നും അമ്മയ്ക്ക് ശേഷം എന്റെ ജീവിതത്തില്‍ അവശേഷിച്ച ശൂന്യത നികത്തിയത് എംജിആര്‍ ആണെന്നും' ജയലളിത പറഞ്ഞു. പിന്നീട് എംജിആര്‍ നിങ്ങളുടെ ജീവിതത്തില്‍ ആധിപത്യം പുലര്‍ത്തിയോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ജയയുടെ മറുപടി.

തുടര്‍ന്നു ജയലളിത പറഞ്ഞു, 'എന്റെ അമ്മയും എം.ജി.ആറും ശാഠ്യമുള്ള വ്യക്തിത്വങ്ങളായിരുന്നു. അമ്മ എന്റെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിച്ചു. എം.ജി.ആര്‍. അവന്‍ നമ്മുടെ കാര്യത്തില്‍ പൊസസീവ് ആയിരുന്നു' എന്നായിരുന്നു ജയലളിത പറഞ്ഞത്. അങ്ങനെ അവര്‍ രണ്ടുപേരും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നവെന്നും ജയലളിത തുറന്നടിച്ചു.

ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ജയലളിതയും എംജിആറും പരിചയത്തിലാവുന്നത്. അവിടുന്ന് തുടങ്ങിയ സൗഹൃദം വലിയ രീതിയില്‍ വളര്‍ന്നു. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഇക്കാലളയവില്‍ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജയലളിത അദ്ദേഹത്തെ പ്രണയിക്കുകയായിരുന്നുവെന്നും തുടങ്ങി താരങ്ങളുടെ പേരില്‍ പലതരം കിംവദന്തികളാണ് പ്രചരിക്കാറുള്ളത്.

More from Filmibeat

Read more about: jayalalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X