ആരുടെ പേരിനൊപ്പം എന്റെ പേര് ചേർക്കണമെന്നത് അവർ തീരുമാനിക്കുന്നു, ആ ചോദ്യം അമ്മയും ചോദിച്ചു; അ‍ഞ്ജലി പറഞ്ഞത്

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയും മോ‍ഡലുമാണ് അ‌ഞ്ജലി. അങ്ങാടിതെരു എന്ന സിനിമയാണ് അഞ്ജലിയെ മലയാളികൾക്കും സുപരിചിതയാക്കിയത്. തെലുങ്കിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും തമിഴ് സിനിമകളാണ് താരത്തിന് സ്റ്റാർ വാല്യു നൽകിയത്. അങ്ങാടിതെരുവിനുശേഷം തമിഴിൽ മാത്രമല്ല തെലുങ്കിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു.

മുപ്പത്തിയെട്ടുകാരിയായ നടി ഇപ്പോൾ വളരെ സെലക്ടീവാണ് തിരക്കഥ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ നിരവധി തവണ ​ഗോസിപ്പ് കോളങ്ങളിൽ അഞ്ജലിയുടെ പേര് വന്നിട്ടുണ്ട്. അതിൽ ഏറെ ചർച്ചയായിട്ടുള്ളത് തമിഴ് നടൻ ജെയിയുമായുള്ള സൗഹൃദമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടു​ഗെതർ ലൈഫ് നയിച്ചിരുന്നുവെന്നെല്ലാം ​ഒരു കാലത്ത് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Tamil Actress Anjali

ഇപ്പോഴിതാ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങളും ​ഗോസിപ്പുകളിലെ സത്യാവസ്ഥയും നടി തന്നെ വെളിപ്പെടുത്തിയതാണ് ശ്രദ്ധ നേടുന്നത്. ബിഹൈൻവുഡ്സിന് ഒരു വർഷം മുമ്പ് താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് താരം വിവാദങ്ങളോട് പ്രതികരിച്ച് തുടങ്ങിയത്. എൻ്റെ കരിയറിൽ ഉയർച്ച താഴ്ചകളില്ല.

എന്നാൽ എൻ്റെ ജീവിതത്തിൽ എനിക്ക് ഒരു പ്രയാസകരമായ സമയമുണ്ടായിരുന്നു. അത് സ്വാധീനം ചെലുത്തിയിരുന്നു. എല്ലാ സാഹചര്യത്തിലും ഞാൻ നിനക്കൊപ്പമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തന്നെ ഒരു നുണയാണെന്നും അ‍ഞ്ജലി പറയുന്നു. പിന്നീട് സിങ്കം എന്ന സൂര്യ ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്തതിനെ കുറിച്ചാണ് നടി സംസാരിച്ചത്. സിങ്കം സിനിമയിൽ നൃത്തം ചെയ്തത് എന്റെ സാഹചര്യം കൊണ്ട് മാത്രമാണെന്നാണ് അ‍ഞ്ജലി പറഞ്ഞത്.

എപ്പോഴും നടൻ‌‍ ജെയിയുടെ പേരിനൊപ്പം ​ചേർത്ത് വെച്ച് വരുന്ന ​ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ അഞ്ജലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു... റിലേഷൻഷിപ്പിലാണെന്ന് ഞാൻ ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരിൽ‌ ആരുടെ പേരിനൊപ്പം എന്റെ പേര് ചേർക്കണമെന്നത് അത് എഴുതുന്നവർ അല്ലേ തീരുമാനിക്കുന്നത്. അതെൻ്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. അതിനാൽ ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ‌‍ താൽപര്യപ്പെടുന്നില്ല.

അതുപോലെ എന്നെ കുറിച്ച് വന്നതിൽ ഏറ്റവും മോശമായ ഒരു ​ഗോസിപ്പ്... ഞാൻ വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെന്നതാണ്. അത് മോശമായ ​ഗോസിപ്പൊന്നുമല്ല അത് കേൾക്കാൻ രസമുണ്ട്. കാരണം ഞാൻ വിവാഹം കഴിച്ചുവെന്നത് എനിക്ക് തന്നെ അറിയില്ലായിരുന്നു. പിന്നെ ഞാൻ ഇതുവരെ വിവാഹിതയായിട്ടില്ല. അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ ഞാൻ തീർച്ചയായും എല്ലാവരോടും പറയും.

Tamil Actress Anjali

ഈ ​ഗോസിപ്പ് വന്നശേഷം അമ്മ ഒരിക്കൽ എന്നോട് ചോദിച്ചു... നിന്റെ വിവാഹം കഴി‍ഞ്ഞുവോയെന്ന് അ‍ഞ്ജലി പറയുന്നു. പാവകഥൈകൾ സിനിമയിൽ ​ഗ്ലാമർ വേഷം ചെയ്യാനുണ്ടായ കാരണവും നടി വെളിപ്പെടുത്തി. വിഘ്നേഷ് ശിവൻ എന്നോട് പാവ കഥൈകളുടെ കഥ പറഞ്ഞപ്പോൾ അതേക്കുറിച്ച് ചിന്തിക്കാൻ എനിക്ക് കുറച്ച് സമയം തരണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആദ്യം ഞാനും ആ റോൾ ചെയ്യാൻ ഒന്ന് മടിച്ചിരുന്നു.

കാരണം ഞാൻ ഇതുവരെ അത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. അത് വളരെ ബോൾഡായ ഒരു കഥാപാത്രമാണ്. അതുപോലെ ഒരേ ജോണറിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ എനിക്ക് ബോറടിക്കുകയും ചെയ്യും. കഥ പറയുമ്പോൾ വിഘ്‌നേഷ് ശിവൻ പ്രധാന രംഗങ്ങളെല്ലാം വിശദീകരിച്ച് തന്നിരുന്നു.

സിനിമയുടെ റിലീസ് കഴിഞ്ഞപ്പോൾ പലരും ചോദിച്ചു നീ ഇങ്ങനെയൊക്കെ അഭിനയിക്കുമോയെന്ന്. പാവ കഥൈകൾ ചെയ്തതുകൊണ്ട് സിനിമ കുറഞ്ഞുവെന്ന് തോന്നിയിട്ടില്ലെന്നും അഞ്ജലി പറയുന്നു.

More from Filmibeat

Read more about: anjali jai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X