അജിത്തിന് സ്വന്തം ബൈക്ക് വിൽക്കേണ്ട അവസ്ഥ വരെ വന്നു; വീടിൻ്റെ വാടക കൊടുക്കാൻ നടൻ ചെയ്തതിങ്ങനെ
ഇന്ന് തമിഴ്‌നാട്ടില്‍ തല എന്ന പേരിലാണ് നടന്‍ അജിത് കുമാര്‍ അറിയപ്പെടുന്നത്. അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റിലേക്ക് എത്തിക്കുന്ന താരം, തെന്നിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളിലും ഒരാള്‍ കൂടിയാണ്. ഇന്ന് സാമ്പത്തികമായി ഉയര്‍ന്ന നിലയിലേക്ക് എത്തിയെങ്കിലും വളരെ ബുദ്ധിമുട്ടിയ നാളുകള്‍ താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ ശക്തമായതോടെ അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ബൈക്ക് വരെ വില്‍ക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തെ കുറിച്ചുള്ള കഥയാണ് വീണ്ടും സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുന്നത്. വിശദമായി വായിക്കാം..

സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ വെള്ളിത്തിരയിലെത്തി, പിന്നീട് സൂപ്പര്‍താരമായി മാറിയ നടനാണ് അജിത്ത്. ബൈക്കുകളോടും കാറുകളോടുമൊക്കെയാണ് നടന് ഏറ്റവും ഇഷ്ടമുള്ളത്. പലപ്പോഴും ബൈക്ക് സ്റ്റണ്ടുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന അജിത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരാറുണ്ട്. എന്നാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ബുള്ളറ്റ് ഒരിക്കല്‍ അജിത്ത് വിറ്റു.

2001 ല്‍ പുറത്തിറങ്ങിയ ധീന എന്ന സിനിമ അജിത്തിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറിയിരുന്നു. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ആക്ഷന്‍ സിനിമയില്‍ അജിത്ത് സ്വന്തം ബുള്ളറ്റ് കൊണ്ടാണ് അഭിനയിച്ചത്. ഈ സിനിമയില്‍ സഹതാരമായി അഭിനയിച്ച നടന്‍ സമ്പത്ത് റാവു അജിത്തിന്റെ ബൈക്കുമായി ബന്ധപ്പെട്ടുള്ള കഥ പുറംലോകവുമായി പങ്കുവെച്ചു. വീടിന്റെ വാടക കൊടുക്കാന്‍ പോലും സാധിക്കാതെ സാമ്പത്തിക പ്രതിസന്ധി വന്ന സമയത്താണ് അജിത്ത് ബൈക്ക് വില്‍ക്കുന്നതെന്നാണ് സമ്പത്ത് വെളിപ്പെടുത്തിയത്.

അവിടുന്നിങ്ങോട്ട് ആര്‍ക്കും പ്രവചിക്കാന്‍ പോലു പറ്റാത്ത നിലയിലേക്കാണ് അജിത്തിന്റെ കരിയര്‍ വളര്‍ന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് ഒരു മെക്കാനിങ്ങിന്റെ ജോലി ചെയ്തിരുന്ന ആളാണ് ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാറായത്. ഇടക്കാലത്ത് നടി ശാലിനി കൂടി അജിത്തിന്റെ ജീവിതത്തിലേക്ക് വന്നു. ഇതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയമായ താരകുടുംബമായി അജിത്തിന്റെ വീട് മാറി. ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ സന്തുഷ്ടരായി കഴിയുകയാണ് താരങ്ങള്‍.

വിവേകം, വിശ്വാസം തുടങ്ങി ഹിറ്റ് സിനിമകളാണ് ഓരോ വര്‍ഷവും അജിത്തിന്റേതായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അജിത്ത് നായകനായി അഭിനയിച്ച വലിമൈ എന്ന സിനിമയാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ചിത്രത്തില്‍ എസിപി അര്‍ജുന്‍ കുമാര്‍ എന്ന കഥാപാത്രത്തിലൂടെ തിളങ്ങാന്‍ താരത്തിന് സാധിച്ചു. ഇനി എകെ 61 എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് വരാനുള്ളത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











