നടന്‍ വിശാലിനെ ഞാനൊരിക്കലും വിവാഹം കഴിക്കില്ല! വിവാഹത്തെ കുറിച്ച് അന്ന് നടി വരലക്ഷ്മി പറഞ്ഞത് വൈറലാവുന്നു

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രമുഖ നടന്‍ ശരത്കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മി മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പല ഭാഷകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍പ് പലപ്പോഴും വരലക്ഷ്മിയുടെ വിവാഹത്തെ കുറിച്ചും പ്രണയബന്ധങ്ങളെ പറ്റിയുമൊക്കെ കഥകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഏറെ കാലമായി സുഹൃത്തായിരുന്ന നിക്കോളയുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് നടി ആദ്യം രംഗത്ത് വരുന്നത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടക്കുന്നത്. മുംബൈ സ്വദേശിയും ആര്‍ട്ട് ഗാലറിസ്റ്റുമാണ് വരലക്ഷ്മിയുടെ വരന്‍.

varalakshmi-

പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ പലരെയും വിവാഹത്തിന് നേരിട്ട് പോയി ക്ഷണിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെഹന്തി, സംഗീത് തുടങ്ങി ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവിലാണ് വരലക്ഷ്മിയും നിക്കോളയും വിവാഹിതരാവുന്നത്.

ഇതിനിടെ വരലക്ഷ്മിയെ കുറിച്ചുള്ള മറ്റ് ചില കഥകള്‍ കൂടി പ്രചരിക്കുകയാണ്. മുന്‍പ് നടന്‍ വിശാലിന്റെ പേരിനൊപ്പം നിരവധി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശാലും വരലക്ഷ്മിയും ഡേറ്റിംഗിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് താരങ്ങളും ചില സൂചന നല്‍കിയിരുന്നു.

എന്നാല്‍ തങ്ങളെ പറ്റി പ്രചരിക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും നടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ എല്ലാ കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്നാണ് താരപുത്രി പറഞ്ഞിരുന്നത്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച സമയത്താണ് ഇഷ്ടത്തിലാവുന്നത്. പ്രണയം ശക്തമായതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കും എത്തി. ഏകദേശം ഏഴ് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇതിന് കാരണം നടന്‍ ശരത്കുമാര്‍ ആണെന്നാണ് കഥകള്‍ പ്രചരിച്ചത്.

വിശാലും വരലക്ഷ്മിയും പ്രണയത്തിലായിരുന്ന കാലത്ത് ശരത്കുമാറുമായി വിശാല്‍ വഴക്കിലായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളും വാക്ക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. നടികര്‍ സംഘം എന്ന സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു താരങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായത്. ഇക്കാലത്ത് അച്ഛനുമായിട്ട് വരല്ഷ്മിയും അകല്‍ച്ചയിലായിരുന്നു.

varalakshmi-

എന്നാല്‍ പിന്നീട് വരലക്ഷ്മിയും വിശാലും വേര്‍പിരിയുകയാണ് ചെയ്തത്. ശേഷം നടി പിതാവായ ശരത്കുമാറുമായിട്ടുള്ള പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ വിശാലുമായിട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് താരപുത്രി വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. അന്ന് ട്വിറ്ററിലൂടെയായിരുന്നു വരലക്ഷ്മിയുടെ പ്രതികരണം.

'ബ്രേക്കപ്പിന് പുതിയൊരു നിയമം വന്നുവെന്നും ഒരാള്‍ തന്റെ ഏഴ് വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചത് അദ്ദേഹത്തിന്റെ മാനേജര്‍ വഴിയാണ്. ലോകം എവിടെയാണ് വന്ന് നില്‍ക്കുന്നത്. ഇവിടെ എവിടെയാണ് പ്രണയമെന്നാണ്' നടി അന്ന് ട്വീറ്റിലൂടെ പറഞ്ഞത്. വരലക്ഷ്മിയുടെ ഈ പോസ്റ്റ് അന്ന് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി.

ഇതിന് പിന്നാലെയാണ് താനിനി വിവാഹിതയാകില്ലെന്ന തീരുമാനത്തിലേക്കും നടി എത്തുന്നത്. വിവാഹം എന്നതിനെക്കാളും അഭിനേത്രിയായി സിനിമയില്‍ തുടരാമെന്ന തീരുമാനത്തിലേക്ക് വരലക്ഷ്മി എത്തുകയായിരുന്നു.

Read more about: varalekshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X