'വിവാഹ ജീവിതവും അഭിനയവും തമ്മിൽ ബന്ധമില്ല, കല്യാണത്തിനുശേഷം മാർക്കറ്റ് കുറയില്ല'; നടൻ വിജയ് പറഞ്ഞത്!

അടുത്തിടെ കേട്ടതിൽ സിനിമാപ്രേമികൾക്ക് ഏറെ ഞെട്ടൽ സമ്മാനിച്ച ഒരു വാർത്തയായിരുന്നു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരവും ആരാധകരുടെ ദളപതിയുമായ വിജയ് അഭിനയം നിർത്തുന്നുവെന്നത്. കമ്മിറ്റ് ചെയ്ത രണ്ട് സിനിമകളുടെ ഷൂട്ടിങ് പൂർത്തിയായാൽ വിജയ് അഭിനയം ഉപേക്ഷിച്ച് ജനങ്ങളെ സേവിക്കാൻ ഇറങ്ങും. തമിഴകത്തിന്റെ നേതാക്കളായിരുന്ന എംജിആറിന്റെയും ജയലളിതയുടെയും സമാനപാതയിലൂടെയാണ് വിജയിയും രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയത്.

68 സിനിമകളില്‍ അഭിനയിച്ച വിജയ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തന്റെ രാഷ്ട്രീയപ്രവേശന സാധ്യതാ സൂചനകള്‍ നല്‍കിയിരുന്നു. തമിഴ്കത്തിന് വിജയിയുടെ രാഷ്ട്രീയ പ്രവേശനം വലിയ സന്തോഷം നൽകുമെങ്കിലും വിജയ് സിനിമകളുടെ ആരാധക​ർക്ക് താരം അഭിനയം നിർത്തുവെന്നത് ഏറെ നിരാശ സമ്മാനിക്കുന്ന ഒന്നാണ്. തമിഴ്നാട്ടിൽ മാത്രമല്ല വിജയ് സിനിമയുടെ റിലീസ് കേരളത്തിലും വലിയ ആ​ഘോഷമാണ്.

vijay

അന്യഭാഷ നടന്മാരിൽ വിജയ് ചിത്രങ്ങളുടെ ഫസ്റ്റ് ഷോക്ക് ലഭിക്കുന്ന അത്ര സ്വീകാര്യത മറ്റൊരു നടനും ലഭിക്കാറില്ലെന്നതാണ് മറ്റൊരു സത്യം. ചിലപ്പോഴൊക്ക കേരളത്തിലെ സിനിമാപ്രേമികളുടെ ആവേശവും ആഘോഷവും കാണുമ്പോൾ വിജയ് കേരളത്തിൽ നിന്നുള്ളതാണോയെന്ന് പോലും തോന്നിപ്പോകും. ആഘോഷിക്കപ്പെടുന്നതുപോലെ തന്നെ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റ് വാങ്ങിയിട്ടുള്ള നടൻ കൂടിയാണ് വിജയ്.

കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും വിജയ് സിനിമകൾ പ്രഖ്യാപനം മുതൽ നേടുന്ന സ്വീകാര്യത ചെറുതല്ല. ലിയോ ഷൂട്ടിങ് സമയം മുതൽ ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള നടനും വിജയ് തന്നെയാണ്. വിജയ് വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് തുടങ്ങി തൃഷയുമായി പ്രണയത്തിലാണെന്ന തരത്തിൽ വരെ ​അടുത്തിടെ ​ഗോസിപ്പുകൾ വന്നിരുന്നു.

അടുത്തിടെയായി ഭാര്യ സം​ഗീതയെ വിജയ്ക്കൊപ്പം കാണാറില്ലെന്നതാണ് ഈ ​ഗോസിപ്പുകൾക്കെല്ലാം കാരണം. രാഷ്ട്രീയ ജീവിതത്തിനൊപ്പം വിജയിയുടെ സ്വകാര്യ ജീവിതവും ചർച്ചയാകുന്ന സാഹചര്യത്തിൽ വിവാഹം, അഭിനയം എന്നിവയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ വിജയ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. കല്യാണത്തിനുശേഷം മാർക്കറ്റ് കുറയുമോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

'കല്യാണം കഴിച്ചാൽ മാർക്കറ്റ് കുറയുമെന്നാണ് ചിലർ പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതുമായി അതിന് ബന്ധമില്ല. സിനിമയുടെ കഥ നല്ലതാണെങ്കിൽ തീർച്ചയായും സിനിമ വിജയിക്കും. അതുകൊണ്ട് തന്നെ വിവാഹത്തിനുശേഷം മാർക്കറ്റ് കുറയുമോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് ഉറപ്പിച്ച് പറയും', എന്നാണ് വിജയ് പറഞ്ഞത്.

vijay

സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ആദ്യ ഘട്ടത്തിൽ നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഏറെ പരിഹാസം കേട്ടിട്ടുള്ള നടനാണ് വിജയ്. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതരായത്. എന്നാൽ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി അവർക്കൊപ്പം വിദേശത്ത് താമസിക്കുന്നതിനാലാണ് സം​ഗീത ഇപ്പോൾ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെടാത്തതെന്നാണ് തമിഴ് സിനിമാ വൃത്തങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ട്.

വിജയിക്കൊപ്പം തൃഷയുടെ പേര് ചേർത്താണ് ഏറെയും ​ഗോസിപ്പുകൾ. ഇരുവരും വിദേശത്ത് അവധി ആഘോഷിച്ചുവെന്നതടക്കമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ചിലർ വിജയിയെ എംജിആറുമായും തൃഷയെ ജയലളിതയുമായാണ് ഉപമിക്കുന്നത്. തൃഷയും ഇപ്പോൾ തെന്നിന്ത്യയിൽ തിരക്കുള്ള നായികയാണ്.

വെങ്കട് പ്രഭു സിനിമ ​ഗോട്ടിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദളപതി 68 എന്ന താത്കാലിക പേരിലാണ് ചിത്രം ഇത്രയും നാൾ അറിയപ്പെട്ടിരുന്നത്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോ​ഗി ബാബു, വിടിവി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലെക്കേഷനിൽ നിന്നുള്ള വിജയിയുടെ ഫോട്ടോകൾ നേരത്തെ വൈറലായിരുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X