»   » വിജയ് യുടെ പോളിസി, ഒരു സംവിധായകന് വേണ്ടിയും മാറ്റില്ല

വിജയ് യുടെ പോളിസി, ഒരു സംവിധായകന് വേണ്ടിയും മാറ്റില്ല

Written By:
Subscribe to Filmibeat Malayalam

തെറി എന്ന ചിത്രത്തിന്റെ നിറവിലാണ് വിജയ് ഫാന്‍സ് ഇപ്പോള്‍. അതിനിടയില്‍ ഇളയദളപതിയുടെ ജന്മദിനം വരുന്നുണ്ട്, ജൂണ്‍ 22 ന്. എല്ലാം ആഘോഷിക്കണം. നിലവില്‍ ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളുമായി ഹൈദരബാദിലാണ് താരം.

സിനിമകള്‍ എണ്ണി എണ്ണി ചെയ്യുന്ന വിജയ് സെലക്ഷന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറ്റൊരു പോളിസി കൂടെ ഇളയദളപതിയ്ക്കുണ്ട്.

 vijay

മറ്റൊന്നുമല്ല, ചെയ്യാനിരിയ്ക്കുന്ന ചിത്രം ഇപ്പോള്‍ താന്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രത്തെ ബാധിക്കരുത് എന്നത് തന്നെ. ഒരു സമയം ഒരു സിനിമ എന്നതാണത്രെ വിജയ് യുടെ പോളിസി. ഒരു സംവിധായകര്‍ക്ക് വേണ്ടിയും അത് മാറ്റുകയുമില്ല.

തെറിയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി അറ്റ്‌ലി വിജയ് യെ സമീപിച്ചു എന്നാണ് അറിയുന്നത്. കൂടാതെ കുശ്ബു നിര്‍മിയ്ക്കുന്ന ചിത്രത്തിലും എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലും വിജയ് തുടര്‍ന്നഭിനയിക്കും എന്ന് അറിയുന്നു.

English summary
One at a time; Vijay's policy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam