»   » വിജയ് യുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന ആ പ്രശസ്ത മലയാളി നടനാര്?

വിജയ് യുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന ആ പ്രശസ്ത മലയാളി നടനാര്?

Posted By: Rohini
Subscribe to Filmibeat Malayalam

തെറി എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിനും ഒരു മലയാളി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഭരതന്‍ ഒരുക്കുന്ന ചിത്രത്തിന് വിജയ് 60 എന്നാണ് താത്കാലികമായി നല്‍കിയിരിയ്ക്കുന്ന പേര്.

ചിത്രത്തില്‍ വിജയ് യുടെ നായികയായി കീര്‍ത്തി സുരേഷാണ് എത്തുന്നത്. കൊഹിനൂറിലൂടെ ശ്രദ്ധിക്കപ്പെട്ട അപര്‍ണ വിനോദും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ഇവരെ കൂടാതെ മറ്റൊരു പ്രശസ്ത മലയാളി താരം കൂടെ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. മറ്റാരുമല്ല, വിജയരാഘവന്‍!!

vijayaraghavanan-vijay

ചിത്രത്തില്‍ ഒരു മലയാളിയായിട്ട് തന്നെയാണ് വിജയരാഘവന്‍ എത്തുന്നത്. ഒരു എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുടെ അച്ഛനാണ്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

വിജയരാഘവന്‍ അഭിനയിക്കുന്ന രണ്ടാത്തെ തമിഴ് ചിത്രമാണിത്. നേരത്തെ അരങ്ങേട്ര വേളൈ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രമായ റാംജി റാവു സ്പീക്കിങിന്റെ തമിഴ് റീമേക്കാണ് അരങ്ങേട്ര വേളൈ. മലയാളത്തില്‍ വിജയരാഘവന്‍ ചെയ്ത അതേ കഥാപാത്രമായിട്ടാണ് തമിഴിലും നടന്‍ എത്തിയത്.

English summary
Veteran actor Vijayaraghavan is all set for a second outing in Tamil films. The actor would be seen playing an important role in Tamil superstar Vijay's upcoming film. The film, which has been tentatively titled as Vijay 60, is being directed by Bharathan of Azhagiya Tamil Magan fame.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam