ട്വിറ്ററിലും സൂപ്പര്‍ സ്റ്റാര്‍ രജനി തന്നെ
തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ട്വിറ്ററില്‍ ലഭിച്ച ഫോളോവേഴിസിന്റെ എണ്ണം ഇരുപത് ലക്ഷം എത്തി. അതും വെറും 12 ട്വിറ്റിലൂടെയാണ് ഇത്രയുമധികം ഫോളോവേഴ്‌സിനെ നേടാന്‍ രജനിക്ക് കഴിഞ്ഞത്.

ട്വിറ്ററില്‍ അക്കൗണ്ട് എടുത്ത് മണിക്കൂറിനുള്ളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സിനെ നേടിയെടുത്ത സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ് രജനികാന്ത്. ബില്‍ഗേറ്റ്‌സ്,കെനിവെസ്റ്റ്, മിഷേല്‍ ഒബാമ, ടൈഗര്‍വുഡ്, റാഫേല്‍ നദാല്‍ തുടങ്ങിയവരെ പിന്നിലാക്കിയാണ് രജനികന്ത് ഇത്രയും ആരാദകരെ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം മെയ് 5 ന് തുടങ്ങിയ അക്കൗണ്ടില്‍ രണ്ട് മില്യണ്‍ ആരാദകരെയാണ് രജനിക്ക് ലഭിച്ചിരിക്കുന്നത്. രജനിയുടെ ആദ്യ ട്വീറ്റിന് തന്നെ പതിനായിരത്തിന് മുകളിലാണ് റിട്വീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നാണ് രജനികാന്ത് ഒടുവില്‍ റിട്വീറ്റ് ചെയ്തത്.


Click it and Unblock the Notifications











