»   » കാളിദാസിന്റെ ആദ്യ പടം വെളിച്ചം കാണാത്തതിന് കാരണം ഇതോ.. എ പടം ആകുമോ ?

കാളിദാസിന്റെ ആദ്യ പടം വെളിച്ചം കാണാത്തതിന് കാരണം ഇതോ.. എ പടം ആകുമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരപുത്രനാണ് കാളിദാസ്. എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അച്ഛന് ലഭിയ്ക്കാത്ത സംസ്ഥാന പുരസ്‌കാരവും നേടിയാണ് മടങ്ങിയത്. അതിന് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസ് തമിഴ് ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്.

പൂമരം മാത്രമല്ല കാളിദാസിന്റെ ആദ്യ തമിഴ് ചിത്രവും പെട്ടിക്കകത്ത് തന്നെ, ഭാഗ്യമില്ലാത്ത താരപുത്രന്‍!

എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ നായകനായി തിരിച്ചെത്തിയ ശേഷം ആ ഭാഗ്യം കാളിദാസിനൊപ്പം ഉണ്ടായില്ല. മലയാളത്തിലും തമിഴിലും ചെയ്ത ആദ്യ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. റിലീസ് ചെയ്ത ഒരേ ഒരു ചിത്രം പൊട്ടിപ്പൊളിയുകയും ചെയ്തു. തന്റെ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യാത്തതിന്റെ കാരണം കാളിദാസ് ജയറാം തന്നെ വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രന്‍.

kalidas-jayaram

ഒരു പക്ക കഥൈ എന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. സെന്‍സര്‍ ബോര്‍ഡും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും തമ്മില്‍ ഒരു സംവാദം നടന്നുകൊണ്ടിരിയ്ക്കുകയാണ്. വളരെ നിസ്സാരമൊരു കാര്യം പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് റിലീസ് തടഞ്ഞു വച്ചിരിയ്ക്കുന്നതത്രെ. ചിത്രത്തില്‍ ചില മോശം സംഭാഷണങ്ങളിണ്ടെന്നാതാണ് കാരണം.

പൂമരം ഈ വര്‍ഷം അവസാനം തന്നെ റിലീസ് ചെയ്യും എന്ന് കാളിദാസ് വ്യക്തമാക്കി. റിലീസ് ചെയ്താല്‍ പിന്നെ ഒരു റീടേക്കില്ല. അതുകൊണ്ട് പൂര്‍ണ സംതൃപ്തിയോടെ മാത്രമേ റലീസ് ചെയ്യുകയുള്ളൂ- കാളിദാസ് പറഞ്ഞു.

English summary
Oru Pakka Kathai is getting delayed because of censor issues; Kalidas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam