»   » പൂമരം എന്താവുമോ എന്തോ? കാളിദാസിന്റെ ഒരു പക്ക കഥൈ പ്രതീക്ഷിക്കാം, കാരണം ഈ പാട്ടാണ്!!

പൂമരം എന്താവുമോ എന്തോ? കാളിദാസിന്റെ ഒരു പക്ക കഥൈ പ്രതീക്ഷിക്കാം, കാരണം ഈ പാട്ടാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി. പൂമരം എന്ന സിനിമയിലൂടെയാണ് കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനായി അഭിനയിക്കാന്‍ പോവുന്നത്. ചിത്രീകരണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സിനിമയില്‍ നിന്നും രണ്ട് പാട്ടുകള്‍ മാത്രമെ പുറത്ത് വന്നിരുന്നുള്ളു.

നാനൂറിലധികം സിനിമയില്‍ അഭിനയിച്ച നടിയുടെ ദുരിത ജീവിതം ആരെങ്കിലും കണ്ടോ? കൈത്താങ്ങായി വനിതാ കൂട്ടായ്മ

പൂമരത്തിന് മുമ്പ് തമിഴില്‍ ഒരു പക്ക കഥൈ എന്ന സിനിമയിലായിരുന്നു കാളിദാസ് അഭിനയിച്ചിരുന്നത്. സിനിമയും സെന്‍സര്‍ ബോര്‍ഡിന്റെ നിയമനടപടികളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും മനോഹരമായ പാട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഒരു പക്ക കഥൈ

കാളിദാസിനെ നായകനാക്കി ബാലാജി തരുണിതരന്‍ കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒരു പക്ക കഥൈ. സിനിമ റിലീസിന് ഒരുങ്ങിയിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ട് കിടക്കുകയായിരുന്നു.

പാട്ട് പുറത്ത് വന്നു

സിനിമയില്‍ നിന്നും പുതിയ പാട്ട് പുറത്ത് വന്നിരിക്കുകയാണ്. 'താനായ് നീയായ്' എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. കാളിദാസ് ഫേസ്ബുക്കിലൂടെ പാട്ട് ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ഇന്റര്‍കോഴ്‌സ്

ഇന്റര്‍കോഴ്‌സ് എന്ന വാക്ക് സിനിമയില്‍ ഉപയോഗിച്ചതാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടാതെ കാത്തുകിടക്കുന്നതിന് കാരണമായിരുന്നത്.

കാളിദാസിന്റെ സിനിമ


മലയാലത്തില്‍ പൂമരത്തിന് മുമ്പ് കാളിദാസ് ജയറാം നായകനായി അഭിനയിച്ച സിനിമയാണ് ഒരു പക്ക കഥൈ. മേഖ ആകാശാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്.

സിനിമയുടെ പ്രമേയം

ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും പിന്നീടുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ മുന്നോടിയാണോ സിനിമയില്‍ നിന്നും പാട്ട പുറത്ത് വന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അശ്ലീലമില്ല

ഇന്നത്തെ യുവാക്കള്‍ കാണേണ്ട സിനിമയാണ് ഒരു പക്ക കഥൈ. സിനിമയില്‍ അല്ലാതെ അശ്ലീലം പ്രയോഗിച്ചിട്ടില്ലെന്നും മുമ്പ് സിനിമയുടെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു.

പൂമരം വൈകുന്നു

കാളിദാസിന് നല്ല കഴിവുണ്ടായിട്ടും നായകനാവാന്‍ മുന്നില്‍ തടസങ്ങള്‍ പലതായിരുന്നു. ഒരു പക്ക കഥൈ പോലെ തന്നെ പൂമരത്തിന്റെ റിലീസ് എന്നാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കുയായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പൂമരം

എബ്രിഡ് ഷൈന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. കാളിദാസ് നായകനായി അഭിനയിക്കുന്ന സിനിമ എന്നതാണ് പ്രത്യേകതയെങ്കിലും സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ്.

English summary
'Oru Pakka Kathai' song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam