»   » കാളിദാസ് ജയറാമിന് നായകനാവാന്‍ ഭാഗ്യമില്ലേ?തമിഴിലെ കാളിദാസിന്റെ ചിത്രത്തിനുണ്ടായ തടസം ഇതായിരുന്നു!!!

കാളിദാസ് ജയറാമിന് നായകനാവാന്‍ ഭാഗ്യമില്ലേ?തമിഴിലെ കാളിദാസിന്റെ ചിത്രത്തിനുണ്ടായ തടസം ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ചില സിനിമകളുടെ ജീവന്‍ ഇല്ലാതാക്കുന്ന പരിപാടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക എടുപ്പ്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സിനിമയ്ക്ക് അടുത്തിടെ നേരിടേണ്ടി വന്ന ദുരന്തം വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ നിന്നും 48 സീനുകള്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.

ദുല്‍ഖര്‍ സല്‍മാന്‍ തരുന്ന ഉറപ്പാണിത് ! സൗബിന്‍ ഷാഹിറിന്റെ സംവിധാനം ഞെട്ടിക്കുമെന്ന്, കാരണം ഇതാണ്!!!

പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷാരുഖ് ഖാന്‍ അനുഷ്‌ക ശര്‍മ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജബ് ഹാരി മെറ്റ് സേജള്‍ ന്നെ ചിത്രത്തില്‍ നിന്നും ' ഇന്റര്‍കോഴ്‌സ്' എന്ന വാക്ക് മ്യൂട്ട് ചെയ്യണെന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ തമിഴില്‍ നിന്നും തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഒരു സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പക്ക കഥൈ

ബാലാജി തരുണിതരന്‍ കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒരു പക്ക കഥൈ. സിനിമ ഈ വര്‍ഷം റിലീസിനെത്തുമെന്ന് കരുതിയിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ട് കിടക്കുകയാണ്.

ഇന്റര്‍കോഴ്‌സ്

ഷാരുഖ് ഖാന്റെ ചിത്രത്തിന് നേരിടേണ്ടി വന്ന അതേ പ്രശ്‌നം തന്നെയാണ് 'ഒരു പക്ക കഥൈ' എന്ന ചിത്രത്തിനും സംഭവിച്ചിരിക്കുന്നത്. ഇന്റര്‍കോഴ്‌സ് എന്ന വാക്ക് സിനിമയില്‍ ഉപയോഗിച്ചതാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടാതെ കാത്തുകിടക്കുന്നതിന് കാരണമായിരിക്കുന്നത്.

കാളിദാസിന്റെ സിനിമ


നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച സിനിമയാണ് ഒരു പക്ക കഥൈ. മേഖ ആകാശാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്.

തടസം തമിഴ്‌നാട് ഘടകം


പഹലജ് നിഹലാനിയുടെ പേരില്‍ അല്ല ഇത്തവണ സെന്‍ബോര്‍ഡിനെതിരെ ഉയരുന്ന ആരോപണം. സെന്‍സര്‍ ബോര്‍ഡിന്റെ തമിഴ്‌നാട് ഘടമാണ് ചിത്രത്തിന് തടസമായി മുന്നില്‍ നില്‍ക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

സിനിമയുടെ പ്രമേയം


ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും പിന്നീടുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. മാര്‍ച്ചിലാണ് ചിത്രം സെന്‍സറിംഗിന് കൊടുത്തിരുന്നെങ്കിലും ഇനിയും അനുമതി കിട്ടാതെ റിലീസ് മുടങ്ങി കിടക്കുകയാണ് സിനിമ.

ചിത്രത്തില്‍ അശ്ലിലമില്ല

യുവാക്കള്‍ കണ്ടിരിക്കേണ്ട സിനിമയായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടിയുടെ മെഡിക്കല്‍ ഹിസ്റ്ററിയെ കുറിച്ച് ഡോക്ടര്‍ ചോദിക്കുന്നിടത്താണ് 'ലൈംഗിക ബന്ധം' വാക്കുള്ളതെന്നും അല്ലാതെ സിനിമയില്‍ യാതൊരു അശ്ലിലവുമില്ലെന്നുമാണ് സിനിമയുടെ നിര്‍മാതാവ് പറയുന്നത്.

കാളിദാസിന്റെ കഷ്ടകാലം


നല്ല കഴിവുണ്ടായിട്ടും നായകനാവാന്‍ കാളിദാസിന് മുന്നില്‍ കടമ്പകള്‍ പലതാണ്. തമിഴിലെ സിനിമയ്ക്ക് ഇത്തരമൊരു അവസ്ഥ വന്നതിന് പിന്നാലെ മലയാളത്തിലെ പൂമരം എന്ന സിനിമയും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.

English summary
'Oru Pakka Kathai' undue delay because of "intercourse"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam