»   » ഓവിയക്ക് എല്ലാം നഷ്ടപ്പെടുത്തിയ പ്രണയം, ആരവിനോ? പ്രണയം, വിവാഹം ആരവ് പറയുന്നതിങ്ങനെ...

ഓവിയക്ക് എല്ലാം നഷ്ടപ്പെടുത്തിയ പ്രണയം, ആരവിനോ? പ്രണയം, വിവാഹം ആരവ് പറയുന്നതിങ്ങനെ...

By: Karthi
Subscribe to Filmibeat Malayalam

കമല്‍ഹാസന്‍ അവതാരകനായി മിനിസ്‌ക്രീനില്‍ എത്തുന്നു എന്ന പ്രത്യേകതയുമായിട്ടായിരുന്നു ബിഗ് ബോസ് റിയാലാറ്റി ഷോ തമിഴ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. സിനിമ, മിനി സ്‌ക്രീന്‍ രംഗത്തെ പ്രമുഖരായിരുന്നു ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയത്. ഷോ ഹിറ്റായി മാറി.

മലയാള നടിയുടെ അനുഭവം തനിക്കും ഉണ്ടാകും, പേടിയോടെ കങ്കണ! വില്ലനാരെന്നും വെളിപ്പെടുത്തല്‍...

സംഗതിയൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു! പക്ഷെ, അജിത് നിരാശയിലാണ്... വിവേകത്തിനെന്ത് പറ്റി?

ബിഗ് ബോസ് ഹിറ്റായതിനൊപ്പം മത്സരാര്‍ത്ഥിയായ നടി ഓവിയയും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തിയ ഒാവിയ പക്ഷെ ഷോയില്‍ നിന്ന് പുറത്ത് പോയി. സഹമത്സരാര്‍ത്ഥിയായ ആരവുമായുള്ള പ്രണയമായിരുന്നു ഷോയില്‍ നിന്നും പുറത്ത് പോകാന്‍ ഓവിയയെ പ്രേരിപ്പിച്ച ഘടകം.

ആരവിനോട് പ്രണയം

ഷോയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഓവിയ. പ്രേക്ഷകരുടെ ശക്തമായ പിന്തുണ താരത്തിന് ഉണ്ടെങ്കിലും സഹമത്സരാര്‍ത്ഥികള്‍ ഓവിയയെ പുറത്താക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ഓവിയക്ക് പിന്തുണ നല്‍കിയത് ആരവ് മാത്രമായിരുന്നു. തുടര്‍ന്നായിരുന്നു ഓവിയ ആരവുമായി പ്രണയത്തിലാകുന്നത്.

പ്രണയ നൈരാശ്യം

പ്രണയ നൈരാശ്യമായിരുന്നു ഓവിയ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് പോകാന്‍ കാരണം. ഇതേ തുടര്‍ന്ന് ഷോ ഹൗസിലെ നീന്തല്‍ കുളത്തില്‍ ചാടി ഏറെ നേരം മുങ്ങിക്കിടന്ന് ആത്മഹത്യ ചെയ്യാനുള്ള ശ്രമവും ഓവിയ നടത്തി. സഹതാരങ്ങളുടെ സമയോചിതമായ ഇടപെടലായിരുന്നു ഓവിയയെ രക്ഷിച്ചത്.

ആരവിന് പറയാനുള്ളത്

ഓവിയ ഷോയില്‍ നിന്ന് പുറത്ത് പോയെങ്കിലും ആരവ് ഇപ്പോഴും ഷോയിലുണ്ട്. ഓവിയയെ തനിക്ക് ഇഷ്ടമാണ്. നല്ല സൗഹൃദമുണ്ട്. ഓവിയെ തനിക്ക് മിസ് ചെയ്യുന്നുമുണ്ട്. എന്നാല്‍ പ്രണയം, വിവാഹം അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ലെന്നാണ് ആരവ് പറയുന്നത്.

ആരവിനോട് ഇപ്പോഴും പ്രണയം

എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് പോയെങ്കിലും തനിക്ക് ആരവിനോട് ഇപ്പോഴും പ്രണയമാണെന്നാണ് ഓവിയ പറയുന്നത്. അതേ സമയം പ്രണയ നൈരാശ്യം തന്നെ വിഷാദ രോഗിയാക്കായിട്ടില്ല. തന്റെ പ്രണയം സത്യമാണെന്നും. താന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു എന്നും ഓവിയ പറഞ്ഞിരുന്നു.

വിവാഹത്തേക്കുറിച്ച് ആരവ്

തനിക്ക് ഇപ്പോഴും ആരവിനോട് പ്രണയമാണെന്ന് ഓവിയ വ്യക്തമാക്കുമ്പോഴും ഇക്കാര്യത്തില്‍ ആരവിന് വ്യക്തമായ ധാരണയുണ്ട്. ഓവിയയുമായി പ്രണയം, വിവാഹം എന്നിവയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറയുന്ന ആരവ് വിവാഹക്കാര്യത്തില്‍ തന്റെ മാതാപിതാക്കളുടെ തീരുമാനിയിരിക്കും മുഖവിലയ്‌ക്കെടുക്കുക എന്നും വ്യക്തമാക്കുന്നു.

സിനിമയില്‍ നിന്ന് ലഭിക്കാത്ത പ്രശസ്തി

മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ എത്തിയ താരമാണ് ഓവിയ. പിന്നീട് തമിഴിലേക്ക് കളം മാറ്റിയ ഓവിയ അവിയടെ നായികയായി. എന്നിരിക്കിലും പത്ത് വര്‍ഷം കൊണ്ട് സിനിമയില്‍ നിന്നും ഓവിയക്ക് ലഭിക്കാത്ത പ്രശസ്തിയാണ് അഞ്ച് ആഴ്ച കൊണ്ട് ഈ ഷോയില്‍ നിന്നും ലഭിച്ചത്.

റോള്‍ മോഡല്‍ ആക്കരുത്

ഷോയിലൂടെ ഓവിയയെ തമിഴ് ജനത ഏറ്റെടുത്തു. താരത്തെ പലരും റോള്‍ മോഡലാക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ആരും റോള്‍ മോഡല്‍ ആക്കരുതെന്നാണ് ഓവിയ പ്രതികരിച്ചത്. ആരും നല്ലവരല്ല. താന്‍ ഒട്ടും നല്ലതല്ലെന്നും നിങ്ങള്‍ക്കറിയാത്ത പല തെറ്റുകളും താന്‍ ചെയ്യുമെന്നും ഓവിയ വ്യക്തമാക്കിയിരുന്നു.

English summary
I didn't think about love and marriage with Oviya, says Aarav.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam