»   » പ്രണയ പരാജയം! ബിഗ് ബോസില്‍ നിന്നും പുറത്തായ ഓവിയക്ക് ഇനി തന്റെ ആദ്യ പ്രണയം മതി!!!

പ്രണയ പരാജയം! ബിഗ് ബോസില്‍ നിന്നും പുറത്തായ ഓവിയക്ക് ഇനി തന്റെ ആദ്യ പ്രണയം മതി!!!

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്നും തമിഴിലെത്തി തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഓവിയ. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പുതിയ പതിപ്പില്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചതും ഓവിയക്കായിരുന്നു. സോഷ്യല്‍ മീഡിയയിലും ഓവിയക്ക് ശക്തമായ പിന്തുണയുണ്ടായിരുന്നു.

രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഉപേക്ഷിച്ചാണ് ജ്യോതിക അന്ന് ആ തീരുമാനം എടുത്തത്!!!

മാനസീക സംഘര്‍ഷങ്ങളേത്തുടര്‍ന്ന് ഓവിയ ഷോയില്‍ നിന്ന് പുറത്തായിരുന്നു. ഇതിനെതിരെ ആരാധകര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. ഓവിയ ഇല്ലാതെ പരിപാടി സംപ്രേക്ഷണം ചെയ്താല്‍ അത് ഷോയുടെ അവസാന എപ്പിസോഡ് ആയിരിക്കുമെന്നും ആരാധകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രണയ പരാജയമായിരുന്നു ഓവിയയെ മാനസീകമായി തളര്‍ത്തിയത്.

ആരവുമായുള്ള പ്രണയം

ഓവിയയും തമിഴ് താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ആരവുമായി ഓവിയ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ പ്രണയം പരാജയമായതിനേത്തുടര്‍ന്ന് മാനസീകമായി തകര്‍ന്ന ഓവിയ മത്സരത്തില്‍ നിന്ന് പുറത്ത് പോകുകയയായിരുന്നു.

ഓവിയയെ ചുംബിച്ച ആരവ്

ആരവ് ഓവിയയെ ചുംബിച്ചതായിരുന്നു പ്രണയമായി വ്യാഖ്യാനിക്കപ്പെട്ടതും വിവാദമായതും. എന്നാല്‍ പ്രണയം കൊണ്ടല്ല താന്‍ ഓവിയയെ ചുംബിച്ചതെന്നും മാനസീക സമ്മര്‍ദ്ദത്തിലായിരുന്ന ഓവിയയെ അതില്‍ നിന്നും മോചിപ്പിക്കാനിയിരുന്നു, പിന്തുണ നല്‍കുകയായിരുന്നെന്നും ആരവ് വെളിപ്പെടുത്തി.

ഓവിയ ആത്മഹത്യ ശ്രമിച്ചു

മത്സരം നടക്കുന്ന വീട്ടിലെ സിമ്മിംഗ് പൂളില്‍ ചാടി ഓവിയ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൂളിലേക്ക് ചാടി ഏറെ നേരം ഓവിയ മുങ്ങിക്കിടന്നു. സംഗതി പന്തികേടാകുമെന്ന് മനസിലാക്കിയ സഹതാരങ്ങള്‍ ഉടന്‍ പൂളിലേക്ക് ചാടി ഓവിയയെ രക്ഷിക്കുകയായിരുന്നു.

ഓവിയ തന്റെ ആദ്യ പ്രണയത്തിനൊപ്പം

മലയാള ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഓവിയ കളവാണി എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. തമിഴ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഓവിയ തന്റെ ആദ്യ പ്രണയമായ സിനിമയുമായി മുന്നോട്ട് പോകാനാണ് ഇനി ആഗ്രഹിക്കുന്നത്.

സിലുക്കുവാരുപട്ടി സിങ്കം

വിഷ്ണു വിശാലും റെജിന കസാന്‍ഡ്രയും പ്രധാന വേഷത്തിലെത്തുന്ന സിലുക്കുവാരുപട്ടി സിങ്കം എന്ന ചിത്രത്തില്‍ ശക്തമായ അതിഥി വേഷത്തിലാണ് ഓവിയ എത്തുന്നത്. ചെറിയ കഥാപാത്രമാണെങ്കിലും സിനിമയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് ഓവിയയുടേതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആദ്യ ചിത്രം

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓവിയ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന ശേഷം ഓവിയ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വിഷ്ണു വിശാലാണ്.

കമല്‍ഹാസനെതിരെ പരാതി

ബിഗ് ബോസ് ഷോയില്‍ ഓവിയ ആത്മഹത്യക്ക് ശ്രമിച്ച് സംഭവത്തില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അവതാരകനായ കമല്‍ഹാസനും എതിരെ ഒരു പ്രേക്ഷകന്‍ പരാതി നല്‍കിയിട്ടുണ്ട്. ടിആര്‍പി റേറ്റിന് വേണ്ടി മത്സരാര്‍ത്ഥികള്‍ക്ക് അമിതമായ സമ്മര്‍ദ്ദം ചെലുത്തി ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

English summary
Oviya has decided to get back to her first love and that is acting. ‘Silukkuvarupatti Singam’ has Regina Cassandra and Vishnu Vishal in the lead roles while Oviya will be seen in a cameo.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam