»   » ഓവിയയെ നായികയാക്കാന്‍ തമിഴ് സംവിധായകന്റെ പെടാപാട്!!! ഗതികെട്ട് സംവിധായകന്‍ ചെയ്തത്...

ഓവിയയെ നായികയാക്കാന്‍ തമിഴ് സംവിധായകന്റെ പെടാപാട്!!! ഗതികെട്ട് സംവിധായകന്‍ ചെയ്തത്...

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് ഏറ്റവും ശ്രദ്ധേയായ താരമായി മാറിയിരിക്കുകയാണ് ഓവിയ ഇപ്പോള്‍. ബിഗ് ബോസ് എന്ന തമിഴ് റിയാലിറ്റി ഷോയാണ് ഓവിയയെ താരമാക്കി മാറ്റിയത്. പത്ത് വര്‍ഷം കൊണ്ട് സിനിമയില്‍ നിന്നും ഓവിയക്ക് ലഭിക്കാത്ത് ആരാധകരെയാണ് ഈ ഒറ്റ റിയാലിറ്റി ഷോയിലൂടെ താരത്തിന് ലഭിച്ചിരിക്കുന്നത്.

നെഞ്ചില്‍ സൂചി കൊണ്ടപോലെ... 'നിവിന്‍ പോളിയുടെ പ്രണയം' ട്രെന്‍ഡിംഗ് ആകുന്നു!!! എന്താവോ...

കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഓവിയ. മറ്റ് മത്സാരിര്‍ത്ഥികള്‍ ഓവിയയെ പുറത്താക്കാന്‍ വോട്ട് ചെയ്തിട്ടും പ്രേക്ഷകരുടെ ശക്തമായ പിന്തുണയയായിരുന്നു ഓവിയയെ ഷോയില്‍ പിടിച്ച് നിര്‍ത്തിയത്. എന്നാല്‍ താരം ഷോയില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു.

ഡിമാന്‍ഡ് കൂടി

ബിഗ് ബോസ് ഷോയില്‍ നിന്നും താരം പുറത്ത് പോയെങ്കിലും താരത്തിന്റെ ആരാധക പിന്തുണ വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതോടെ താരത്തിന് പിന്നാലെ സംവിധായകരുടെ നിര തന്നെ എത്തിയിരിക്കുകയാണ്. ഓവിയയെ നായികയാക്കി ചിത്രമൊരുക്കുകയാണ് ഇവരുടെ പ്ലാന്‍.

ഓവിയ ഫോണില്‍ കിട്ടുന്നില്ല

തമിഴിലെ സംവിധായകര്‍ ഓവിയയെ നായികയാക്കാന്‍ മത്സരിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെ ഇരിക്കുകയാണ് ഓവിയ. തമിഴ് സംവിധായകന്‍ സിഎസ് അമുദന്‍ തന്റെ പുതിയ ചിത്രത്തില്‍ നായികയായി പരിഗണിക്കുന്നത് ഓവിയയെയാണ്. എന്നാല്‍ ഫോണില്‍ വിളിച്ചിട്ട് താരത്തെ കിട്ടുന്നില്ല.

അമുദന്റെ ട്വീറ്റ്

ഫോണില്‍ വിളിച്ചിട്ട് ഓവിയയെ കിട്ടാതായതോടെ ഓവിയ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അമുദന്‍. 'നിങ്ങളുടെ തലൈവിയോട് ഫോണ്‍ എടുക്കാന്‍ പറയു' എന്ന് ട്വിറ്ററിലൂടെയാണമ് അമുദന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.

സിനിമ 100 കോടി

ആരാധക പ്രീതിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഓവിയയെ നായികയാക്കി സിനിമ എടുത്താല്‍ നൂറ് കോടി കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രത്തോളമാണ് താരത്തിന്റെ ആരാധക പിന്തുണ. ഇത് താരത്തിന് വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുകയാണ്.

ആരാധകരെ ഞെട്ടിച്ചു

ആരാധകരെ പിന്തുണ ഷോയില്‍ അനുദിനം വര്‍ദ്ധിക്കുന്നതിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഓവിയ ഷോയില്‍ നിന്നും സ്വയം പുറത്ത് പോയത്. ഓവിയയെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന സമയമായിരുന്നു.

കമല്‍ഹാസന്‍ വാക്കുകള്‍

ഓവിയ ബിഗ് ബോസില്‍ നിന്നും പുറത്ത് പോകാന്‍ തീരുമാനിച്ചപ്പോള്‍ അവതാരകനായ കമല്‍ഹാസന്‍ ഓവിയയോട് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമാകുകയാണ്. പുറത്ത് പോകാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും ഈ തീരുമാനം കരിയറില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരവുമായുള്ള പ്രണയം

ടെലിവിഷന്‍ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയായുമായ ആരവുമായി ഓവിയ പ്രണയത്തിലായിരുന്നു. എന്നാല്‍ ആരവിന് ഓവിയ സുഹൃത്ത് മാത്രമായിരുന്നു. ഷോയില്‍ ഓവിയയെ പിന്തുണച്ചിരുന്ന ഏക വ്യക്തി ആരവാരുന്നു. ഇതായിരുന്നു ഷോയില്‍ നിന്ന് പിന്മാറാന്‍ താരം തീരുമാനിക്കാന്‍ കാരണം.

English summary
Oviya is not attending any call from the Tamil Directors. Director CS Amudhan's tweet to Oviya fans goes viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam