»   » ഓവിയ രണ്ടും കല്പിച്ചാണ്... പ്രേക്ഷകരെ ഞെട്ടിക്കുന്ന ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, ഇതില്‍ കൂടുതലിനിയെന്ത്?

ഓവിയ രണ്ടും കല്പിച്ചാണ്... പ്രേക്ഷകരെ ഞെട്ടിക്കുന്ന ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, ഇതില്‍ കൂടുതലിനിയെന്ത്?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളിയായ ഒാവിയ ഹെലന്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴ് സിനിമകളിലൂടെയാണ്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഓവിയ പിന്നീട് തമിഴിലേക്ക ചേക്കേറുകയായിരുന്നു. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഓവിയ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

'ദുല്‍ഖര്‍ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ ഡിക്യു...

ബിഗ് ബോസ് വിജയി ആരവുമായി ഓവിയ പ്രണയത്തിലായതും പ്രണയ നൈരാശ്യവും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യക്ക് ശ്രമിച്ച താരം ഷോയില്‍ നിന്ന് പുറത്ത് പോയിരുന്നു. ഇപ്പോഴിതാ ജെഡബ്ല്യുഎഫ് മാഗസിന്റെ കവര്‍ ഗേളായി ഹോട്ട് ലുക്കില്‍ എത്തിയിരിക്കുകയാണ് താരം.

ഓവിയ താരമായി

ബിഗ് ബോസ് ഷോയില്‍ നിന്നും ഓവിയ പുറത്തായെങ്കിലും തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്നാണ് താരം ഷോയില്‍ നിന്നും പുറത്ത് വന്നത്. പുറത്ത് വന്ന ഓവിയയുടെ ഡിമാന്റും വര്‍ദ്ധിച്ചു. നിരവധി പ്രൊജക്ടുകളാണ് താരത്തെ തേടി എത്തിയത്.

മാഗസിന്‍ കവര്‍

ജെഡബ്ല്യുഎഫ് മാഗസിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിങ്ങുന്ന മാഗസിനിലാണ് ഓവിയ കവര്‍ ഗേളായി എത്തിയത്. നാലോളം വ്യക്തസ്ത കോസ്റ്റിയൂമുകളിലാണ് താരം ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

ഹിറ്റായ വീഡിയോ

ബിഗ് ബോസില്‍ നിന്നും പുറത്ത് പോയതിന് ശേഷം ഓവിയോ അതീവ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിലേക്കും ഓവിയ സജീവമാകുന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ ഫോട്ടോ ഷൂട്ടിനെ കാണുന്നത്.

പ്രതിഫലം ഞെട്ടിക്കും

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഓവിയ ആദ്യമായി പങ്കെടുത്ത് ഉദ്ഘാടനത്തിന് വാങ്ങിയ പ്രതിഫലം എല്ലാവരേയും ഞെട്ടിച്ചിരുന്നു. ചെന്നൈയില്‍ ശരവണ സ്റ്റോഴ്‌സ് ഉദ്ഘാടനത്തിന് 1.5 കോടിയാണ് ഒവിയ വാങ്ങിയത്.

ആരവുമായുള്ള പ്രണയം

ബിഗ് ബോസ് മത്സരാര്‍ത്ഥി ആരുവുമായി ഓവിയക്ക് ഉണ്ടായിരുന്ന പ്രണയം തകര്‍ന്നതോടെയാണ് താരം ബിഗ് ബോസ് ഹൗസിലെ സിമ്മിംഗ് പൂളില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. അതിന് പിന്നാലെ താരം ഷോയില്‍ നിന്നും പുറത്ത് പോകുകയായിരുന്നു.

ഇപ്പോഴും പ്രണയം

ആരവുമായി താന്‍ ഇപ്പോഴും പ്രണയത്തിലാണെന്ന് ഓവിയ പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ സിനിമകള്‍ മോശമാണെങ്കില്‍ കാറിത്തുപ്പണമെന്ന് ഓവിയ ആരാധകരോട് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓവിയ ആര്‍മി കട്ട്

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന ഓവിയ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് നീളന്‍ മുടി ബോയ്കട്ട് ചെയ്തായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് താരം മുടി മുറിച്ചത്. ഓവിയ ആര്‍മി കട്ട് എന്നാണ് താരം ഈ ഹെയര്‍ സ്‌റ്റൈലിനെ വിശേഷിപ്പിക്കുന്നത്.

പുതിയ സിനിമ

ബിഗ് ബോസില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് സജീവമാകുകയാണ് ഓവിയ. യാമിരുക ഭയമെ എന്ന സിനിമ ഒരുക്കിയ ഡികെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഓവിയ നായികയായി എത്തുന്നത്. സാഹസീകതയ്ക്ക് ഊന്നല്‍ നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അവസരങ്ങള്‍ ഇനിയുമേറെ

കവര്‍ ഫോട്ടോ ഷൂട്ട് ഓവിയക്ക് ധാരാളം അവരങ്ങള്‍ കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. ഗ്ലാമറിന് പരിധികളില്ലെന്ന് ഓവിയ വിളിച്ച് പറയുന്ന ഫോട്ടോ ഷൂട്ട് താരത്തിന് ഗുണകരമാകും. ഫാന്‍സിന്റെ പിന്‍ബലവും താരത്തിന് ഗുണകരമാകും.

English summary
Oviya glamourus photo shoot for JFW magazine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam