twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേരൻപ് ജീവിതത്തിലെ ഒരു യാത്രാനുഭവം!! തുറന്ന് പറഞ്ഞ് പ്രമുഖ സംവിധായകൻ.. കാണൂ

    മമ്മൂക്കയെ മാത്രമല്ല സംവിധായകനെ റാമിനെ തേടിയും അതിലെ ഓരേ കഥാപാത്രങ്ങളെ തേടിയും മികച്ച പ്രതികരണം എത്തിയിരുന്നു.

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. തമിഴിൽ പുറത്തിറങ്ങുന്ന ചിത്രമായിട്ടു പോലും മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാളെയാണ് പേരൻപ് പ്രദർശനത്തിനെത്തുന്നത്.

    ഇത് ആരും കേൾക്കാത്ത പ്രണയകഥ!! ഷെയ്ൻ നിഗം ഹൃദയം തുറന്ന് പറയുന്നു, ആ മനോഹര പ്രണയത്തിന്റെ ചില കഥകൾ , കാണൂഇത് ആരും കേൾക്കാത്ത പ്രണയകഥ!! ഷെയ്ൻ നിഗം ഹൃദയം തുറന്ന് പറയുന്നു, ആ മനോഹര പ്രണയത്തിന്റെ ചില കഥകൾ , കാണൂ

    റോട്ടർഡാം ഫെസ്റ്റവലിൽ പ്രീമിയർ ചെയ്യപ്പെട്ടപ്പോൾ ചിത്രത്തിന് പ്രകടനത്തിന് മമ്മൂക്കയെ തേടി മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂക്കയെ മാത്രമല്ല സംവിധായകനെ റാമിനെ തേടിയും അതിലെ ഓരേ കഥാപാത്രങ്ങളെ തേടിയും മികച്ച പ്രതികരണം എത്തിയിരുന്നു. തമിഴ് ചിത്രമായിട്ടു പോലും ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ഇവരെ ഇരു കൈകളും നീട്ടിയാണ് തമിഴ് പ്രേക്ഷകർ സ്വീകാരിച്ചിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണമായി സംവിധായകൻ പാ രഞ്ജിത്. പേരൻപിന്റെ സ്പെഷ്യൽ ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു സംവിധായകൻ.

     സുപ്രിയയെ സിനിമ രംഗത്തേയ്ക്ക് സ്വാഗതം ചെയ്ത് പാർവതി! ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു സുപ്രിയയെ സിനിമ രംഗത്തേയ്ക്ക് സ്വാഗതം ചെയ്ത് പാർവതി! ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു

     ഹൃദയത്തിൽ തൊട്ട അനുഭവം

    ഹൃദയത്തിൽ തൊട്ട അനുഭവം

    പേരൻപ് ഹൃദയത്തിൽ തൊട്ട് അനുഭവമാണ് സമ്മാനിച്ചതെന്ന് സംവിധായകൻ പാ രഞ്ജിത്. ചിത്രത്തിന്റെ സ്പെഷ്യൽ ഷോ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൻപ് ഒരു ക്ലാസിക് ചിത്രമാണെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. ഇത് രണ്ടാം തവണയാണ് ചിത്രം കാണുന്നത്. ആദ്യം റാം സാറിനോടൊപ്പം കണ്ടു. ഇപ്പോൾ പ്രേക്ഷകർക്കൊപ്പമെന്നും പാ രഞ്ജിത് വ്യക്തമാക്കി.

    വേദനയല്ല  ചിത്രത്തിന്റെ പ്രമേയം

    വേദനയല്ല ചിത്രത്തിന്റെ പ്രമേയം

    എല്ലാക്കാലത്തും തമിഴിൽ ഇത്തരത്തിലുളള മികച്ച ചിത്രങ്ങൾ ഉണ്ടാകാറുണ്ട്. ഈ കാലത്ത് പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പേരൻപ്. സാധരണ രീതിയിൽ സ്പെഷ്യൽ കുട്ടികളുടെ കഥപറയുന്ന ഒരു പാട് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ അവരുടെ വേദനയും വിഷമവുമാണ് പറഞ്ഞു പോകുന്നത്. എന്നാൽ ഇവിടെ അങ്ങനെയല്ല. കുട്ടിയുടേയും അതിന്റെ അച്ഛനമ്മമാരുടേയും ജീവിത യാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

     കുഞ്ഞുങ്ങളുടെ ലോകം

    കുഞ്ഞുങ്ങളുടെ ലോകം

    പേരൻപ് കുഞ്ഞുങ്ങളുടെ മനസ്സുകളിൽ ഇറങ്ങി ചെല്ലുന്ന ചിത്രമാണ്. അവരുടെ കണ്ണുകളിലൂടെ നമുക്ക് അവരുടെ ലോകം കാണാൻ സാധിക്കും. ഇത്തരത്തിലുള്ള കുഞ്ഞു ലോകവും മനസ്സും മനസ്സിലാക്കാനും അടുത്തറിയാനും ഈ സിനിമ ഏറെ സഹായിക്കുന്നുണ്ടെന്ന് പ രഞ്ജിത് പറഞ്ഞു.

     എല്ലാവർക്കും ഇഷ്ടപ്പെടുന്ന  ചിത്രം

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രം

    എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും പേരൻപെന്ന് സംവിധായകൻ റാം പറഞ്ഞു. ആ കാര്യത്തിൽ തനിയ്ക്ക് നല്ല വിശ്വാസമുണ്ടെന്നും സംവിധായകൻ സ്പെഷ്യൽ ഷോയ്ക്ക് ശേഷം പറഞ്ഞു. ഈ ചിത്രത്തിൽ തനിയ്ക്ക് വല്ലാത്ത ആത്മവിശ്വാസമുണ്ടെന്നും മികച്ചൊരു ചിത്രമായി പേരൻപ് മാറുമെന്നും റാ ം കൂട്ടിച്ചേർത്തു.

     അമുദനും  പാപ്പയും

    അമുദനും പാപ്പയും

    സ്പാസ്റ്റിക് പാരലിസിസ് എന്ന സവിശേഷമായ ശരീരിക മാനസിക അവസ്ഥയിലുള്ള പാപ്പ എന്ന കുട്ടിയും അച്ഛൻ അമുദനും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. പാപ്പയായി എത്തുന്നത് സാധനയും അമുദനായി എത്തുന്നത് മമ്മൂക്കയുമാണ്. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് മറ്റൊരു പുരുഷനോടൊപ്പം ഭാര്യ ജീവിക്കാൻ ഒരുങ്ങുമ്പോൾ പാപ്പയുടെ അച്ഛനും അമ്മയുമായി അമുദ്ദൻ മാറുകയാണ്. എന്നാൽ ബാല്യത്തിൽ കൗമാരത്തിലേയ്ക്ക് പാപ്പ പ്രവേശിക്കുമ്പോൾ ഈ അച്ഛനും മകൾക്കും നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ ജീവിത കഥയിലൂടെയാണ് സിനിമ വികസിക്കുന്നത്.

    English summary
    p rajith says about mammootty peranbu movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X