നയൻതാരയുടെ ആദ്യ ഷോട്ട് കണ്ട് ഞാൻ ഞെട്ടി; രജിനികാന്ത് ചലഞ്ച് ചെയ്യുമായിരുന്നു; നടിയെക്കുറിച്ച് പി വാസു

കെെനിറയെ അവസരങ്ങളുമായി കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് ഇന്ന് നയൻതാര. ജവാന് ശേഷം ഇരവൈൻ ആണ് നടിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. അണിയറയിൽ മറ്റ് സിനിമകളും ചർച്ചയിലാണ്. ലേഡി സൂപ്പർസ്റ്റാറായുള്ള നയൻതാരയുടെ വളർച്ച മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല. 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂ‌ടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഇന്നത്തെ നിലയിലേക്ക് നയൻതാര ഉയരുമെന്ന് കരുതിയില്ലെന്ന് സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി തെന്നിന്ത്യയിലെ താരറാണിയായി നയൻതാര മാറി. അയ്യ എന്ന സിനിമയിലൂ‌‌ടെയാണ് നടി തമിഴകത്തേക്ക് ക‌ടക്കുന്നത്. കോളിവുഡിൽ ശ്രദ്ധിക്കപ്പെ‌ടുന്നത് ചന്ദ്രമുഖി എന്ന സിനിമയിലൂടെയാണ്. 2005 ൽ റിലീസ് ചെയ്ത സിനിമ വൻ ​ഹിറ്റായി. നയൻതാരയെ സിനിമയിലേക്ക് തെരഞ്ഞെ‌ടുത്തതിനെക്കുറിച്ച് ചന്ദ്രമുഖിയുടെ സംവിധായകൻ പി വാസു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്.

Nayanthara

നയൻതാര വലിയ താരമാകുമെന്ന് തനിക്ക് അന്നേ തോന്നിയിരുന്നെന്ന് പി വാസു പറയുന്നു. മലയാളം സിനിമ കണ്ടാണ് നയൻതാരയെ തെരഞ്ഞെടുത്തത്. നല്ല ഭം​ഗിയുണ്ട് എന്ന് പറഞ്ഞ് ഭാര്യയാണ് ന‌യൻതാരയുടെ സിനിമ എന്നെ കാണിച്ചത്. പിആർഒയോട് സംസാരിച്ചു. രജിനികാന്തിനോട് ഇക്കാര്യം പറഞ്ഞു. അങ്ങനെയാണ് ചന്ദ്രമുഖിയിലേക്ക് നയൻതാരയെ തെരഞ്ഞെടുത്തതെന്ന് പി വാസു വ്യക്തമാക്കി.

നയൻതാരയുടെ ആദ്യ ഷോട്ട് ഒരു ചിരിയാണ്. ചിരിക്കേണ്ടത് എങ്ങനെയെന്ന് ഞാൻ കാണിച്ച് കൊ‌ടുത്തു. നയൻതാര ഷോട്ടിന് റെഡിയായി. ചിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. ശബ്​ദമില്ലാതെ എന്താണോ ആവശ്യം അത് മാത്രം അഭിനയിച്ചു. നടി വലിയ ആളാകുമെന്ന് അന്ന് രജിനികാന്തിനോട് പറഞ്ഞിരുന്നെന്നും പി വാസു ഓർത്തു. നയൻതാരയുടെ പെർഫോം ചെയ്യുമ്പോൾ രജിനി സർ കൈയടിച്ച് പ്രോത്സാഹിപ്പിക്കും.

Nayanthara

ദീർഘകാലം കരിയറിൽ നിലനിൽക്കാൻ സാധ്യതയുള്ള ന‌‌‌ടിയാണ് നയൻതാരയെന്ന് അന്നേ തനിക്ക് തോന്നിയെന്നും പി വാസു വ്യക്തമാക്കി. നമ്മുടെ ആളെന്നാണ് നയൻതാരയെ രജിനികാന്ത് വിശേഷിപ്പിച്ചത്. നമ്മുടെ ആൾ നല്ല രീതിയിൽ അഭിനയിച്ചു, ജ്യോതിക എങ്ങനെ അഭിനയിക്കുന്നുണ്ടെന്ന് ചോദിച്ച് രജിനാകാന്ത് തമാശയ്ക്ക് ചല‍ഞ്ച് ചെയ്യുമായിരുന്നെന്നും പി വാസു ഓർത്തു. രജിനികാന്തിന്റെ നായികയായാണ് ചന്ദ്രമുഖിയിൽ നയൻതാര അഭിനയിച്ചത്.

നടിയുടെ കരിയറിൽ വഴിത്തിരിവായി ചന്ദ്രമുഖി മാറി. ജ്യോതികയാണ് ടെെറ്റിൽ കഥാപാത്രം ചെയ്തതെങ്കിലും നയൻതാരയ്ക്കും പ്രധാനപ്പെട്ട കഥാപാത്രമാണ് ലഭിച്ചത്. പുതുമുഖമായ നയൻതാരയ്ക്ക് രജിനികാന്ത് എന്ന സൂപ്പർസ്റ്റാറിന്റെ നായികയാകാൻ തുടക്ക കാലത്ത് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. പിന്നീട് കുസേലൻ, അണ്ണാത്തെ തുടങ്ങിയ സിനിമകളിൽ രജിനികാന്തിനൊപ്പം നയൻതാര അഭിനയിച്ചു. രജിനികാന്തിനൊപ്പം ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച ചുരുക്കം നായിക നടിമാരിൽ ഒരാളുമാണ് നയൻതാര.

ജവാനാണ് നയൻതാരയുടെ അടുത്തി‌ടെ റിലീസ് ചെയ്ത സിനിമ. നടിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് അറ്റ്ലിയാണ്. സിനിമ വൻ ഹിറ്റായെങ്കിലും നയൻതാരയുടെ കഥാപാത്രത്തിന് പ്രാധാന്യമില്ലെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.

അതിഥി വേഷത്തിലെത്തിയ ദീപിക പദുകോൺ വൻ പ്രശംസ നേടുകയും ചെയ്തു. സീനുകൾ കുറിച്ചതിന് അറ്റ്ലിയോ‌ട് നയൻതാരയ്ക്ക് നീരസമുണ്ടെന്നും ഇതിനിടെ റിപ്പോർട്ടുകൾ വന്നു. എന്നാൽ അറ്റ്ലിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നയൻതാര അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X