»   » രജനികാന്തിന് എന്തുകൊണ്ട് ബോളിവുഡില്‍ നിന്നും നായികമാര്‍? രാധിക ആപ്‌തെ കബാലിയില്‍ എത്തിയത്?

രജനികാന്തിന് എന്തുകൊണ്ട് ബോളിവുഡില്‍ നിന്നും നായികമാര്‍? രാധിക ആപ്‌തെ കബാലിയില്‍ എത്തിയത്?

By: Sanviya
Subscribe to Filmibeat Malayalam

കബാലിയില്‍ രജനികാന്തിന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം രാധിക ആപ്‌തെ. രജനിയുടെ കടുത്ത ആരാധികയായ രാധിക മുമ്പും രജനിയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നായികയായില്ലെങ്കിലും രജനിയുടെ ചിത്രത്തില്‍ ഒരു ചെറിയ വേഷം കിട്ടിയാലും താന്‍ ചെയ്യുമെന്നായിരുന്നു രാധിക പറഞ്ഞത്.

ഇപ്പോള്‍ രാധിക ആപ്തയെ കബാലിയിലേക്ക് പരിഗണിച്ചതിന് പിന്നില്‍ എന്തായിരിക്കും. അടുത്ത് കാലത്ത് രജനികാന്തിന്റെ നായികമാരായി അഭിനയിച്ചവരെല്ലാം ബോളിവുഡില്‍ നിന്നായിരുന്നു. എന്തിരന്‍, കോച്ചടയാന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബോളിവുഡ് നടിമാരായിരുന്നു. ഇപ്പോഴിതാ കബാലിയിലും. എന്നാല്‍ ബോളിവുഡ് നടിയെ ചിത്രത്തിന് നിര്‍ബന്ധമായതുകൊണ്ടല്ല രാധിക ആപ്തയെ പരിഗണിച്ചതെന്ന് സംവിധായകന്‍ പ രഞ്ജിത്ത് പറയുന്നു.

radhika-apte-in-kabali

ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. രാധിക ആപ്‌തെ അവതരിപ്പിച്ച തെലുങ്ക് ചിത്രവും തമിഴ് ചിത്രവും കണ്ടിരുന്നു. ചിത്രങ്ങളിലെ രാധികയുടെ അഭിനയം കണ്ടാണ് കബാലിയിലേക്ക് നടിയെ ക്ഷണിച്ചതെന്ന് പ രഞ്ജിത്ത് പറയുന്നു.

കബാലിയുടെ സെറ്റില്‍ വച്ചാണ് രാധിക ആദ്യമായി രജനികാന്തിനെ കാണുന്നത്. കഥാപാത്രത്തിനോടുള്ള രജനിയുടെ ആത്മാര്‍ത്ഥത കണ്ട് താന്‍ ഞെട്ടി പോയെന്ന് രാധിക പറയുന്നു. തുടക്കത്തില്‍ ഒരു പേടി തോന്നിയെങ്കിലും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ കംഫര്‍ട്ടബിളാണെന്ന് മനസിലായി. രാധിക ആപ്‌തെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

English summary
Pa Ranjith about Kabali heroin Radhika Apte.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam