പാ രഞ്ജിത്ത് ഇനി ബോളിവുഡിലേക്ക്! ബിര്‍സ മുണ്ടെയുടെ ജീവിതകഥ പറയുന്ന സിനിമയുമായി അരങ്ങേറ്റം

By Prashant V R

Recommended Video

പാ രഞ്ജിത്ത് ഇനി ബോളിവുഡിലേക്ക് | filmibeat Malayalam

തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ പാ രഞ്ജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നും ശ്രദ്ധേയനായ സ്വാതന്ത്യ സമര സേനാനി ബിര്‍സ മുണ്ടയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവുമായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. നമാ പിക്‌ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സാമൂഹ്യ പരിഷ്‌കര്‍ത്താവും ബ്രീട്ടിഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ സംഘടിപ്പിച്ച ആളുമായ ബിര്‍സ മുണ്ടെ 19ാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളിലാണ് ഏറെ സജീവമായിരുന്നത്. ഈ കഥയാണ് രഞ്ജിത്ത് വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. തന്റെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളെല്ലാം മുന്‍ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനാണ് പാ രഞ്ജിത്ത്.

pa ranjith

രജനീകാന്തിനൊപ്പമുളള കാല ആയിരുന്നു സംവിധായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. കാലയ്ക്കു പുറമെ തലൈവര്‍ക്കൊപ്പമുളള കബാലിയും രഞ്ജിത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു. അട്ടക്കത്തി,മദ്രാസ് എന്നീ സിനിമകളിലൂടെയായിരുന്നു കരിയറിന്റെ തുടക്കത്തില്‍ പാ രഞ്ജിത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്.

അടുത്തിടെ തമിഴില്‍ ശ്രദ്ധേയമായ പരിയേറും പെരുമാള്‍ എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്തായിരുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോഴം നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X