സിൽക്കിന്റെ ജീവിതം സിനിമയാകില്ല!! കാരണം ഇത്... !! സംവിധായകൻ പാ രഞ്ജിത്ത് വെളിപ്പെടുത്തുന്നു
സില്‍ക്ക് സ്മിതയുടെ ജീവിതത്തില്‍ നിരവധി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്, ഇവയെല്ലാം തന്നെ സിനിമയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കില്ല.
വിദ്യാ ബാലൻ തകർത്ത് അഭിനയിച്ച് മികച്ച് പ്രേക്ഷകാഭിപ്രായം ലഭിച്ച ചിത്രമായി ഡോർട്ടി പിക്ചർ. സിൽക്ക് സ്മിതയുടെ ജീവത കഥ പറഞ്ഞ ചിത്രം ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ വൻവിജയം കൊയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടു സിൽക്കിന്റെ ജീവിതം പ്രേക്ഷകരിൽ എത്തുകയായണ്. ബിഗ് സ്ക്രീനിൽ അല്ലയെന്ന് എന്നു മാത്രം. രജനികാന്ത് ചിത്രമായ കാലയുടെ വൻ വജയത്തിനു ശേഷം സംവിധായകൻ പ രഞ്ജിത്താണ് സിൽക്കിന്റെ ജീവിതകഥ പറയുന്ന വെബ് സീരിയൽ സ ഒരുക്കുന്നത്. സംവിധായകൻ ഇതിനെ കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് പാ. രഞ്ജിത്ത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സില്‍ക്കിന്റെ ജീവിതകഥയുടെ തിരക്കഥയുടെ പണിപ്പുരയിലാണെന്നും സംവിധായകൻ പറഞ്ഞു. എന്നാല്‍, ഇത് സംവിധാനം ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നു ഇദ്ദേഹം പറയുന്നുണ്ട്. സിനിമ എന്നത് മാറ്റി വെബ് സീരീസ് ആക്കിയതിനുള്ള കാരണവും സംവിധായകൻ തന്നെ പറയുന്നുണ്ട്. സില്‍ക്ക് സ്മിതയുടെ ജീവിതത്തില്‍ നിരവധി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്, ഇവയെല്ലാം തന്നെ സിനിമയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. അതിനാലാണ് വെബ് സീരിയൽ ആക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു. പാ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിന് ശേഷമായിരിക്കും വെബ് സീരീസിന്റെ ചിത്രീകരണവും മറ്റും നടക്കുക. ഇപ്പോള്‍ വെബ് സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സീരീസില്‍ അഭിനയിക്കുന്നതിനായി ഉടന്‍ തന്നെ കാസ്റ്റിങും മറ്റും നടത്തുമെന്നും പാ രഞ്ജിത്ത് പറഞ്ഞു.
സിൽക്കിന്റെ ജീവികതഥ പറഞ്ഞ നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവയിൽ എല്ലാം നടിയുടെ ജീവിതത്തിലെ ചില ഭാഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമഗ്രമായ ഒരു സിനിമ ഇറങ്ങിയിട്ടില്ല . ഇതാണ് വെബ് സീരിയൽ എടുക്കാൻ സംവിധായകനെ ചിന്തിപ്പിച്ചത്. തമിഴിലേയ്ക്കാണ് വെബ് സിരിയൽ ഒരുക്കുന്നത് പിന്നീട് ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റുമെന്നും സംവിധായകൻ പറഞ്ഞു.


Click it and Unblock the Notifications











