»   » കാളിയെ പോലൊരു രജനീകാന്തിനെ കാണാമെന്ന് യുവസംവിധായകന്‍ പാ രഞ്ജിത്ത്

കാളിയെ പോലൊരു രജനീകാന്തിനെ കാണാമെന്ന് യുവസംവിധായകന്‍ പാ രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam

കാളിയെ പോലുള്ള രജനീകാന്തിനെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുന്നതിന്റെ തിരക്കിലാണ് യുവ സംവിധായകന്‍ പാ രഞ്ജിത്ത്. രജനീകാന്തിന്റെ പുതിയ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. കബാലി എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. അധോലോക നായകനായിട്ടാണ് രജനീകാന്ത് ഇതില്‍ വേഷമിടുന്നത്.

ലിംഗ എന്ന സിനിമയ്ക്കുശേഷം രജനീകാന്ത് ഇനി ആര്‍ക്ക് ഡേറ്റ് കൊടുക്കുമെന്നായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍ മുന്‍നിര സംവിധായകരെയല്ല തമിഴ് മന്നന്‍ തെരഞ്ഞെടുത്തത്. പകരം യുവനിരയിലുള്ള പാ രഞ്ജിത്തിനെയാണ് തെരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് രജനീകാന്ത് ഇങ്ങനെയൊരു സാഹസം കാട്ടിയതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ranjithrajinikanth

അതിനു സംവിധായകന്‍ നല്‍കിയ മറുപടി ഇതാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് രജനീകാന്ത് തന്റെ സിനിമ ചെയ്യാന്‍ സമ്മതിച്ചത്. ഇതില്‍ ഒരുപാട് സന്തോഷമായെന്ന് സംവിധായകന്‍ പറയുന്നു. താന്‍ ചെയ്ത മദ്രാസ് എന്ന സിനിമ രജനി സാറിന് ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമ രണ്ടു തവണ കണ്ടെന്നും പറഞ്ഞിരുന്നു. അതിനുശേഷമാണ് തന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞത്.

തന്റെ പരിമിതികളെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ എനിക്ക് ധൈര്യം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. മുള്ളും മലരും എന്ന ചിത്രത്തിലെ രജനീകാന്തിന്റെ കാളി എന്ന വേഷം വലിയ ഇഷ്ടമാണ്. അത്തരമൊരു കഥാപാത്രത്തെ കൊണ്ടുവരാനാണ് ആഗ്രഹമെന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെയൊരു രജനീകാന്തിനെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും പാ രഞ്ജിത്ത് പറഞ്ഞു.

English summary
new generation director Pa Ranjith talks for the first time about Kabali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam