»   » പോലീസായി വിശാല്‍ തിളങ്ങുന്നു, പായും പുലിയുടെ കലക്കന്‍ ട്രെയിലര്‍ കാണാം

പോലീസായി വിശാല്‍ തിളങ്ങുന്നു, പായും പുലിയുടെ കലക്കന്‍ ട്രെയിലര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


പാണ്ഡ്യനാട് എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രനും വിശാലും ഒന്നിക്കുന്ന ചിത്രമായ പായും പുലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി . മധുര പശ്ചാത്തലത്തിലുള്ള സിനിമയില്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

കാജലിനൊപ്പം ഐശ്വര്യ ദത്തും ചിത്രത്തില്‍ പ്രധാന നായിക വേഷം അവതരിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിശാലിന്റെ സ്വന്തം നിര്‍മ്മാണ കമ്പിനിയായ വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബറിലാണ് തിയറ്ററുകളില്‍ എത്തുന്നത്.

paayumpuli

1983 ല്‍ പുറത്തിറങ്ങിയ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി എത്തിയ പായും പുലി എന്ന ചിത്രത്തിന്റെ പേരാണ് വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. എന്നാല്‍ പഴയ സിനിമയോടുള്ള കടപ്പാട് പേരില്‍ മാത്രമുള്ളൂവെന്നും സംവിധായകന്‍ സുശീന്തരന്‍ നേരത്തെ പറഞ്ഞിരുന്നു.

വിശാലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണത്രേ പഴയ രജനികാന്ത് സിനിമയുടെ പേര് തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ സുശീന്ദ്രന്‍ ഇതാദ്യമായല്ല പുതിയ ചിത്രങ്ങള്‍ക്ക് പേരിടാന്‍ പഴയ ചിത്രങ്ങളിലേക്ക് മടങ്ങുന്നത്. രജനികാന്ത് നായകനായി എത്തിയ പഴയ ചിത്രമായ പായും പുലിയില്‍ രാധയായിരുന്നു നായികയായി എത്തിയത്.

English summary
Paayum Puli is Vishal’s next release directed by Syseenthiran which is said to be an action film. The movie has Kajal Aggarwal as the female lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam