സാരിയിലും ആവേശം ഒട്ടും കുറയാതെ സായി പല്ലവിയുടെ റൗഡി ബേബി ഡാന്‍സ്
സായി പല്ലവിയുടെ നൃത്തച്ചുവടുകളെ കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ഓരോ ചിത്രത്തിലും പുതുമയാര്‍ന്ന സ്റ്റെപ്പും സ്പീഡും കൊണ്ട് ഞെട്ടിച്ചുകൊണ്ടിരിയ്ക്കുകയാണ് സായി പല്ലവി. ഏറ്റവും ഒടുവില്‍ മാരി എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ടും ഡാന്‍സും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ആ പാട്ടിന് പൊതുവേദിയില്‍ ചുവട് വച്ച് സായി പല്ലവി. റൗഡി ബോബി പോലൊരു ഫാസ്റ്റ് ട്രാക്കിന് സാരിയുടുത്ത് ഡാന്‍സ് കളിച്ചു എന്നതാണ് കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുത്തിയത്. ബിഹൈന്റ്‌സ് വുഡിന്റെ പുരസ്‌കാര നിശയിലായിരുന്നു ആ പ്രകടനം. അതിരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വേണ്ടി മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം വാങ്ങാന്‍ വന്നതായിരുന്നു പല്ലവി.

നടനും സംവിധായകനുമായ പാര്‍ത്ഥിപന്റെ കാവ്യാത്മകമായ ആമുഖത്തോടെയാണ് സായി പല്ലവി വേദിയിലെത്തിയത്. അവതാരകര്‍ ആവശ്യപ്പെട്ടപ്പോള്‍ യാതൊരു മടിയും കൂടാതെ നടി ഡാന്‍സ് ചെയ്യുകയായിരുന്നു. സാരിയില്‍ സായി പല്ലവി ഡാന്‍സ് ചെയ്യുന്നത് ഇതാദ്യമല്ല. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നപ്പോള്‍ സായി പല്ലവി സാരിയുടുത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications











