ചിമ്പു ചിത്രത്തില്‍ നിന്ന് നായിക ഇറങ്ങിപ്പോയതിന്റെ കാരണം?

By Aswathi

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും നായിക ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. 45 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടി, വെറും പത്ത് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ, ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയെന്നായിരുന്നു വാര്‍ത്തകള്‍.

45 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടിക്ക്, ഒരു പത്ത് ദിവസത്തെ ഷൂട്ടിങിന് സമയമില്ലെന്നോ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. എന്നാല്‍ സംഭവത്തിന്റെ കിടപ്പുവശം അങ്ങനെയല്ല. താന്‍ ചിത്രത്തില്‍ നിന്നും പിന്മാറാനുണ്ടായ കാരണത്തെ വിശദീകരിച്ച് നടി പല്ലവി സുഭാഷ് രംഗത്തെത്തി.

achcham-yenbathu-madamaiyada

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചന്‍ എന്‍പത് മടയമെടാ എന്ന ചിത്രത്തില്‍ ഒരുമുഴുനീള വേഷം കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. തീര്‍ച്ചയായും അതന്റെ സ്വപ്‌ന സാഫല്യം കൂടെയായി ഞാന്‍ കണ്ടു- പല്ലവി പറഞ്ഞു തുടങ്ങി

2013 ഒക്ടോബറിലാണ് ഞങ്ങള്‍ സിനിമ ലോഞ്ച് ചെയ്തത്. 2014 ഫെബ്രുവരിയില്‍ പ്രമോ ആരംഭിച്ചു. അപ്പോഴാണ് സംവിധായകന്‍ ഗൗതം മേനോന്‍ മറ്റൊരു ചിത്രം (എന്നൈ അറിന്താല്‍) അതിനിടയില്‍ സംവിധാനം ചെയ്യാന്‍ ഇറങ്ങിയത്. ആ തീരുമാനത്തോട് എനിക്കൊട്ടും എതിര്‍പ്പുണ്ടായിരുന്നില്ല.

എന്നൈ അറിന്താല്‍ പൂര്‍ത്തിയാക്കി, അച്ചം എന്‍പത് മടയമെടാ എന്ന ചിത്രം തുടങ്ങാന്‍ ഒന്ന് ഒന്നര വര്‍ഷം എടുക്കും എന്നറിഞ്ഞപ്പോള്‍ ഞാനെന്റെ പുതിയ പ്രൊജക്ടുകളിലേക്ക് നീങ്ങി. ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ഞാന്‍ കരാറൊപ്പിട്ടു.

അപ്പോഴേക്കും വീണ്ടും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ എനിക്ക് ഡേറ്റിന്റെ പ്രശ്‌നം വന്നു. ചിത്രത്തിന് വേണ്ടി തന്നെ വിളിച്ചതില്‍ വലിയ സന്തോഷമുണ്ട്. ടീമിന് നല്ലൊരു നായികയെ ലഭിയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- പല്ലവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X