ഇത്ര സന്തോഷവതിയായിരുന്ന നടി എന്തിനാണ് ആത്മഹത്യ ചെയ്തത്? ചിത്രയുടെ അവസാന വീഡിയോ വൈറലാവുന്നു

ടെലിവിഷന്‍ അവതാരകയും സീരിയല്‍ നടിയിമായ ചിത്രയുടെ ആത്മഹത്യയാണ് തമിഴ് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. പ്രത്യേകിച്ച് ഒരു കാരണവും കണ്ടെത്താന്‍ കഴിയാത്ത ചിത്രയുടെ ആത്മഹത്യ തികച്ചും നിഗൂഢമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആരാധകരും അവരുടേതായ വഴിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പല ഗോസിപ്പുകളും വരുന്നുണ്ടെങ്കിലും ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

അതിനിടയില്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്ര അവസാനമായി പങ്കുവച്ച വീഡിയോകളും മറ്റും വൈറലാവുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ചിത്ര മരിക്കുന്നതിന് ഏതാണ്ട് 14 മണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ട്രെന്റിങ് ആവുന്നത്. ഒരു ഷോയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ശരണ്യ തുരുടി പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ ചിത്ര ഫോണ്‍ ചെയ്യുന്നത് കാണാം. പ്രണയിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ചിത്ര വളരെ അധികം തിരക്കിലാണെന്ന് ശരണ്യ പറയുന്നതും വീഡിയോയില്‍ ഉണ്ട്.

vjchitra

വീഡിയോ മാത്രമല്ല, ചിത്ര തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും കുറേ ഏറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്രയധികം സന്തോഷവതിയായിരുന്ന ചിത്ര എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്. വിജയ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡിയന്‍ സ്‌റ്റോര്‍ എന്ന സീരിലിലൂടെയാണ് ചിത്ര ആരാധകരെ സംബാധിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ചിത്രയുടെയും ബിസിനസ്സുകാരന്‍ ഹേമന്തിനെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവണ്‍മയൂരിലുള്ള അമ്മ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ചിത്രയും നവവരന്‍ ഹേമന്തും താമസിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയും ഹേമന്തും തമ്മില്‍ ചില വാക്കേറ്റം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഡിസംബര്‍ 4 മുതല്‍ ചിത്രയും ഹേമന്തും ചെന്നൈയിലുള്ള നസര്‍ത്‌പെട്ട് എന്ന സ്ഥലത്ത് ഒരു ഹോട്ടലിലായിരുന്നു താമസം. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ ചിത്ര മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹേമന്ത് ചെന്ന് നോക്കിയപ്പോഴണത്രെ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിത്രയുടെ അച്ഛന്‍ കാമരാജ് പൊലീസില്‍ പരാതി നല്‍കി. മകളെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തണം എന്നാണ് പിതാവിന്റെ ആവശ്യം.

Recommended Video

ബിലാലിൽ മമ്മുക്കയുടെ വില്ലൻ ജോൺ എബ്രഹാമോ? | FilmiBeat Malayalam

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X