കങ്കണ ചെയ്താൽ തെറ്റില്ല!! ഇവിടെയാണ് പ്രശ്നം, കാജലിന്റെ വിവാദ രംഗത്തെ കുറിച്ച് സംവിധായകൻ

ബോളിവുഡിൽ സൂപ്പർ ഹിറ്റായ ക്വീൻ തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

ബോളിവുഡ് താരം കങ്കണ റാവത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ക്വീൻ . 2014 ൽ വികാസ് ബഹൽ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തിനെ തേടിയെത്തിയിരുന്നു. കങ്കണയെ ബോളിവുഡിലെ മുൻനിരയിലേയ്ക്ക് ഉയർത്തിയ ചിത്രം കൂടിയായിരുന്നു ക്വീൻ. ഈ ചിത്രത്തിലൂടെ 2014 ൽ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ബോളിവുഡിൽ സൂപ്പർ ഹിറ്റായ ക്വീൻ തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഓരേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്കാണ് ചിത്രം എത്തുന്നത്. സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം കേട്ടത് മുതൽ അങ്ങേയറ്റം ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. എന്നാൽ പതിവു പേലെ തന്നെ ഈ ചിത്രങ്ങളും പുറത്തിറങ്ങും മുൻപ് വിവാദങ്ങൾ തലപൊക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പായ പാരിസ് പാരിസിലെ ട്രെയിലറാണ് വിവാദത്തിൽ അകപ്പെട്ടത്. ഉയർന്നു വന്ന വിവാദങ്ങൾക്ക് മറുപടിയായി ചിത്രത്തിന്റെ സംവിധായകൻ രമേശ് അരവിന്ദ് .

 നാട്ടിൻ പുറത്ത്  നിന്ന് പരിസിലേയ്ക്ക്

നാട്ടിൻ പുറത്ത് നിന്ന് പരിസിലേയ്ക്ക്

നിശ്ചയിച്ച വിവാഹം മുടങ്ങുന്നതിനെ തുടർന്ന് 24 വയസ്സുകാരിയായ യുവതി ഒറ്റയ്ക്ക് പാരിസിൽ പോകുന്നതും അവിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദയിൽ കങ്കണ അവിസ്മരണീയമാക്കിയ റാണി എന്ന കഥാപാത്രം മലയാളത്തിൽ മഞ്ചിമ മോഹനും, തമിഴിൽ കാജലും തെലുങ്കിൽ തമന്നയും കന്നടയിൽ പാറുൽ യാദവുമാണ് അവതരിപ്പിക്കുന്നത്.

വിവാദമായത് തമിഴ് ടീസർ

വിവാദമായത് തമിഴ് ടീസർ

ക്വീനിന്റെ തമിഴ് പതിപ്പാണ് പരിസ് പരിസ്. ഹിന്ദിയിൽ കങ്കണ അവിസ്മരണീയമാക്കിയ കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് കാജൽ അഗർവാളാണ്. ബോളിവുഡിലെ റാണി കോളിവുഡിൽ എത്തുമ്പോൾ മഹലക്ഷ്മിയാകുന്നു. ക്വീനിന്റെ ഹിന്ദി പതിപ്പ് പരിസ് പരിസ് എന്ന ചിത്രത്തിനു നേരെയാണ് വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത്. ടീസറിലെ രംഗമാണ് വിവാദത്തിന് കാരണം.

 ശരീരത്ത് പിടിക്കുന്ന രംഗം

ശരീരത്ത് പിടിക്കുന്ന രംഗം

ഗ്രമത്തിൽ നിന്ന് പാരിസിലേയ്ക്ക് എത്തുന്ന യുവതിയ്ക്ക് അനുഭവിക്കേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയിലൂടെ ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ കാജൽ അഗർവാളിന്റെ മാറിടത്തിൽ സഹതാരം എല്ലി അവിരാം സ്പർശിക്കുന്ന രംഗമുണ്ട്. ഇതാണ് വിവാദത്തിനടിസ്ഥാനം . പ്രാധാന്യമില്ലാത്ത രംഗം ട്രെയിലറിൽ ഉൾപ്പെടുത്തി സംവിധായകൻ സിനിമയെ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് വിമർശകരുടെ വാദം. ഈ രംഗത്തിനെതിരെ നിരവധി വിമർശനങ്ങള്‌‍ ഉയർന്നു വരുന്നുണ്ട്.

സംവിധായകൻ പറയുന്നത്

സംവിധായകൻ പറയുന്നത്

ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. ഹിന്ദിയിൽ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രംഗം ചെയ്തിരുന്നു. അന്ന് ഈ രംഗത്തിനെതിരെ ആരും വിമർശനം ഉന്നയിച്ചിരുന്നില്ല. ആരും വിവാദവും ഉയർത്തിയിരുന്നില്ല. ഇതിൽ മോശമായി ഒന്നുമില്ല. പിന്നെ ഇപ്പോൾ മാത്രമെന്തിനാണ് ഈ അനാവശ്യ വിവാദമെന്ന് സംവിധായകൻ രമേശ് അരവിന്ദ് ചോദിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X