ആരോടും പറഞ്ഞില്ല, രാത്രി കല്യാണം.. കയല്‍ ആനന്ദി വിവാഹിതയാവുന്നു!!

കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി എന്ന നടി ശ്രദ്ധ നേടിയത്. കലാമൂല്യമുള്ള ചില നല്ല സിനിമകളുടെ ഭാഗമായി ശ്രദ്ധിയ്ക്കപ്പെട്ട നടി വിവാഹിതയാവുന്നു എന്ന് വാര്‍ത്തകള്‍. ഇന്ന് (07- 01- 2021) രാത്രി കയല്‍ വിവാഹിതയാവുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമാണ്. തീര്‍ത്തും സ്വകാര്യമായി നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത്. അടുത്ത സുഹൃത്തുക്കളോട് പോലും ആനന്ദി വിവാഹം പറഞ്ഞിട്ടില്ലത്രെ.

ഒരു ബിസിനസ്സുകാരനാണ് ആനന്ദിയുടെ ജീവിത പങ്കാളിയായെത്തുന്നത്. വരനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. തെലുങ്കാനയിലെ ഒരു കണ്‍വെന്‍ഷനല്‍ വെഡ്ഡിങ് സെന്ററില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. അതേ സമയം ആനന്ദിയുടെ വിവാഹത്തെ സംബന്ധിച്ച് ഔദ്യോഗിക വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് ആനന്ദി വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ നടിയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്്.

anandhi

പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും നേടിയതാണ്. ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

Recommended Video

Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep

ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ആനന്ദി. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളുടെ തിരക്കിലാണ് നിലവില്‍ താരം. അതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. നിലവിലെ പാന്റമിക് സാഹചര്യത്തില്‍ സുഹൃത്തുക്കളോട് പോലും ആനന്ദി വിവാഹക്കാര്യം പറഞ്ഞിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. തീര്‍ത്തും സ്വകാര്യമായ വിവാഹ ചടങ്ങാണ് രാത്രി നടക്കുന്നതത്രെ. വിവാഹ ശേഷവും ആനന്ദി അഭിനയം തുടരുമോ എന്നാണ് പതിവ് പോലെ ആരാധകരുടെ ചോദ്യം. എന്ത് തന്നെയായാലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് അഭിനയ ലോകത്തേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X