പാര്‍ത്ഥിപന്റെ കണ്ണ് ഭാരതിയുടെ ഗ്ലാമറില്‍
പുതുമുഖം ഭാരതിയുടെ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് തമിഴകത്ത് ശ്രദ്ധേയമാകുന്ന ചിത്രമാണ് അമ്മുവാകിന നാന്‍.
തിരക്കഥയും സംവിധാനവും പത്മമകന്‍. അമ്മുവാകിന നാനില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍ത്ഥിപനാണ്.
പാര്‍ത്ഥിപനും ഭാരതിയും തമ്മിലുളള രംഗങ്ങള്‍ ഇതിനകം തമിഴ്നാട്ടില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
പ്രസിദ്ധനായ എഴുത്തുകാരനാണ് ഗൗരിശങ്കര്‍. പുതിയ പ്രമേയം തേടി ചുവന്ന തെരുവിലെത്തുന്ന അയാള്‍ കൂടെപ്പാര്‍ക്കാന്‍ ഒരു യുവതിയെ തിരയുന്നു. പറഞ്ഞ പണം കൊടുത്ത് സുന്ദരിയായ ഒരു യുവതിയുടെ കൂട്ട് സംഘടിപ്പിക്കുന്നു ഗൗരിശങ്കര്‍. അവളാണ് അമ്മു
ഇരുവരും തമ്മില്‍ അഗാധമായ ആത്മബന്ധം ഉടലെടുക്കുന്നു. സ്നേഹത്തെയും സൗഹൃദത്തെയും കുറിച്ചുളള പുതിയ പാഠങ്ങള്‍ അമ്മുവില്‍ നിന്നും പഠിക്കുന്ന ഗൗരി അവളെ വിവാഹം ചെയ്യുന്നു.
വിവാഹാനന്തരം അമ്മുവിന്റെയും ഗൗരിയുടെയും ജീവിതസംഘര്‍ഷങ്ങളാണ് അമ്മുവാകിന നാന്‍ എന്ന ചിത്രത്തിന്റെ പ്രമേയം. ഭാരതിയുടെ ഗ്ലാമര്‍ വേണ്ടുവോളം ഉപയോഗപ്പെടുത്തിയ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് എം എസ് പ്രഭുവാണ്. പഴനിരാജയുടെ ഗാനങ്ങള്‍ക്ക് ശബേഷ് മുരളി സംഗീതം നല്‍കുന്നു.
ഉടന്‍ തന്നെ ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications