600 കോടിയില്‍ മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം! വിക്രമിനും ഐശ്വര്യ റായിക്കുമൊപ്പം ഈ താരവും!
തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ മണിരത്‌നത്തിന്റെ പുതിയ സിനിമയായ പൊന്നിയിന്‍ സെല്‍വത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ഇടക്കാലത്ത് വെച്ച് ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അടുത്തിടെ വിക്രമും ഐശ്വര്യ റായിയയും സിനിമയെക്കുറിച്ച് വാചാലരായി എത്തിയതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും 2020 ജനുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നുമായിരുന്നു വിക്രം പറഞ്ഞത്. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും അതിന്റെ ഭാഗമായാണ് മുടി വളര്‍ത്തുന്നതെന്നും താരം പറഞ്ഞിരുന്നു.
വീണ്ടും മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ റായി. തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. ഇതോടെയാണ് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. 600 കോടി മുതല്‍ മുടക്കില്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഉണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മണിരത്‌നത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

അമിതാഭ ബച്ചന്‍, കാര്‍ത്തി, കീര്‍ത്തി സുരേഷ്, ജയം രവി, അനുഷ്‌ക ഷെട്ടി, നയന്‍താര, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങളുടെ പേരും ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമയിലെ താരങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിരത്‌നത്തിന്റെ അടുത്ത സൂപ്പര്‍ഹിറ്റാവും ഈ സിനിമയെന്ന പ്രവചനങ്ങളും നടക്കുന്നുണ്ട്.


Click it and Unblock the Notifications











