ആന്‍ഡ്രിയ സ്മാര്‍ട്ടാണെന്ന് പാര്‍വ്വതി
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തമിഴകത്ത് മികച്ച പേരുനേടിക്കഴിഞ്ഞ നടിയാണ് പാര്‍വ്വതി. തമിഴിലും തെലുങ്കിലും മികച്ച നടിയെന്ന് പേരെടുക്കാന്‍ അവതാരകയായി കരിയറിന് തുടക്കം കുറിച്ച പാര്‍വ്വതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പാര്‍വ്വതിയുടെ കഴിവിനുള്ള മികച്ചൊരുു അംഗീകാരം ലഭിച്ചിരിക്കുകയാണ്. പുരസ്‌കാരങ്ങളെക്കുറിച്ചല്ല പറയുന്നത്, ഉലകനായകന്‍ കമല്‍ ഹസ്സന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യാന്‍ പാര്‍വ്വതിയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
കമല്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതി പ്രധാനകഥാപാത്രമായി എത്തുകയാണ്. ചിത്രത്തിലെ മറ്റൊരു നായിക ആന്‍ഡ്രിയ ജെര്‍മിയയാണ്. ആന്‍ഡ്രിയ ജെര്‍മിയയ്‌ക്കൊപ്പം ഉത്തമ വില്ലനില്‍ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ച് പാര്‍വ്വതി വാചാലയാവുകയാണ്.
ആന്‍ഡ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെല്ലാം സജീവസാന്നിധ്യമാണെന്നും നല്ല സ്മാര്‍ട് ആയ വ്യക്തിയാണെന്നുമാണ് പാര്‍വ്വതി പറയുന്നത്. എന്റേതില്‍ നിന്നും നേരെ വ്യത്യസ്തമായ സ്വഭാവമാണ് ആന്‍ഡ്രിയയുടേത്. ഞാന്‍ ആളുകളുമായി ഇടപെടാന്‍ അല്‍പം മടിയുള്ള കൂട്ടത്തിലാണ്, അതുപോലെതന്നെ ഫേസ്ബുക്കിലൊന്നും ഞാനത്ര സജീവമല്ല. പക്ഷേ ആന്‍ഡ്രിയ നേരേ തിരിച്ചാണ്- പാര്‍വ്വതി പറയുന്നു.
ഉത്തമ വില്ലന്‍റെ സെറ്റ് തങ്ങള്‍രണ്ടുപേരും നന്നായി ആസ്വദിയ്ക്കുന്നുണ്ടെന്നും. ആന്‍ഡ്രിയ എളുപ്പത്തില്‍ കൂട്ടാവുന്ന വ്യക്തിയാണെന്നും പാര്‍വ്വതി പറയുന്നു.
ചിത്രത്തില്‍ പാര്‍വ്വതി, ആന്‍ഡ്രിയ എന്നിവരെക്കൂടാതെ പൂജ കുമാറും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയറാമാണ് ഉത്തമ വില്ലനിലെ മറ്റൊരു താരം.


Click it and Unblock the Notifications











