»   » ധനുഷ് മകന്‍ തന്നെ, ഞെട്ടിയ്ക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളുമായി ദമ്പതിമാര്‍

ധനുഷ് മകന്‍ തന്നെ, ഞെട്ടിയ്ക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളുമായി ദമ്പതിമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

മാസങ്ങളോളമായി നടന്‍ ധനുഷിന്റെ ജന്മരഹസ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സംവിധായകന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായ ധനുഷിന്റെ അച്ഛനമ്മമാരാണെന്ന് അവകാശപ്പെട്ട് തിരുപ്പുവനം സ്വദേശികളായ വൃദ്ധദമ്പതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ഇവര്‍. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെടുന്ന കതിരേശനും മീനാക്ഷിയും പറയുന്നു.

ഡി എന്‍ എ ടെസ്റ്റ് നടത്താം, ഞങ്ങളുടെ മകന്‍ തന്നെയാണ്; ധനുഷിന് കോടതിയില്‍ ഹാജരാകണം!!

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠിക്കുന്ന കാലത്ത് നാട് വിട്ട് പോയതാണെന്നും പറഞ്ഞാണ് കതിരേശനും മീനാക്ഷിയും രംഗത്തെത്തിയത്. തുടക്കത്തിലൊന്നും വാര്‍ത്തകളോട് ധനുഷും കസ്തൂരി രാജയും പ്രതികരിച്ചില്ല. തുടര്‍ന്ന് ഇരു കൂട്ടരും കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റിന് തങ്ങള്‍ തയ്യാറാണെന്ന് പോലും കതിരേശനും മീനാക്ഷിയും പറഞ്ഞു. ഇപ്പോഴിതാ ദമ്പതികള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുന്നു.

ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന്

മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കതിരേശനും മീനാക്ഷിയും പറയുന്നു. 1985 നവംബര്‍ ഏഴിന് മധുരയിലാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. കാളികേശന്‍ എന്നാണത്രെ യഥാര്‍ത്ഥ പേര്. ശിവഗംഗ ജില്ലയിലെ ആറുമുഖംപിള്ളെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ധനുഷ് പഠിച്ചത്. അവിടെ ഗവണ്‍മെന്റ് ഹോസ്റ്ററില്‍ താമസിച്ചു പഠിക്കുകയായിരുന്ന കാളികേശന്‍ നാട് വിട്ടു പോകുകയായിരുന്നുവത്രെ.

തെളിവ് ഹാജരാക്കാം

ധനുഷ് തങ്ങളുടെ മകനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാം എന്ന് കതിരേശനും മീനാക്ഷിയും കോടതിയെ അറിയിച്ചു. ധനുഷിന്റേത് എന്ന് പറയപ്പെടുന്ന പഴയ കുടുംബ ചിത്രം ദമ്പതികള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും തങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്നും അവര്‍ കോടതിയില്‍ ഹാജരാകാം എന്നും കതിരേശനും മീനാക്ഷിയും പറയുന്നു.

ധനുഷ് പറഞ്ഞ ജനന തീയ്യതി

ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28 നാണ് താന്‍ ജനിച്ചത് എന്നാണ് ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലുള്ളത്. വെങ്കടേഷ് പ്രഭു എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് ധനുഷ് എന്ന പേര് സ്വീകരിച്ചത്.

ധനുഷിന്റെ തെളിവ്

അതേ സമയം താന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നതിന് ധനുഷിനും തെളിവുകളുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കതിരേഷനും മീനാക്ഷിയും കോടതിയ സമീപിച്ച ദിവസം ധനുഷ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്... കുഞ്ഞുന്നാളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മധുര നിമിഷം എന്ന് പറഞ്ഞുകൊണ്ടാണ് താരമിത് ഫേസ്ബുക്കില്‍ പോസ്റ്റിയത്.

English summary
Paternity claim: Dhanush’s birth certificate is fake, claims elderly couple

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam