»   » വിക്രമിന്റെ പത്ത് എന്‍ട്രതുക്കുള്ളെ മേക്കിങ് വീഡിയോ കാണാം

വിക്രമിന്റെ പത്ത് എന്‍ട്രതുക്കുള്ളെ മേക്കിങ് വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

ഐ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന ചിത്രമാണ് പത്ത് എന്‍ട്രതുക്കുള്ളൈ. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ആക്ഷനും പ്രണയവും കോര്‍ത്തിണക്കി അടിപോളി ട്രെയിലറാണ് പുറത്തിറങ്ങിയത്.

നായകന്‍ ചാടിയും പറന്നുമെത്തുന്ന ട്രെയിറിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ആവേശം ജനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു.

vikram

നായകന്‍ ചാടുന്നതോടൊപ്പം ക്യാമറമാനും പറന്ന് ചാടുന്ന രംഗങ്ങളാണ് മേക്കിങ് വീഡിയോയിലൂടെ പുറത്തായത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് സോണിയ മ്യൂസിക്കാണ്.

വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് വിക്രമിന്റെ നായികയായി എത്തുന്നത്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Pathu Enrathukulla making video out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam