സെലിബ്രിറ്റികള്‍ അടുത്തുണ്ടെങ്കിലും എന്റെ നോട്ടം നിന്നിലേക്ക്! രജനികാന്ത് പറഞ്ഞതിനെ കുറിച്ച് പെപ്‌സി ഉമ

നടിയും അവതാരകയുമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയായി മാറിയ താരമാണ് ഉമ മഹേശ്വരി. ഈ പേരിനെക്കാളും പെപ്‌സി ഉമ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തൊണ്ണൂറുകളില്‍ 'പെപ്‌സി ഉങ്കള്‍ ചോയിസ്' എന്ന പേരില്‍ ഹിറ്റായിട്ടുള്ള പരിപാടി അവതരിപ്പിച്ച് കൊണ്ടാണ് ഉമ ശ്രദ്ധേയാവുന്നത്.

സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി പതിനഞ്ച് വര്‍ഷത്തോളം നീണ്ട് പോയി. ഒപ്പം ഉമയും പരിപാടിയ്ക്കൊപ്പം നിന്നു. ഇതോടെയാണ് ഉമയുടെ പേരിനൊപ്പം പെപ്‌സി എന്ന് കൂടി ചേര്‍ക്കപ്പെട്ട് പെപ്സി ഉമ ആയത്. ഇപ്പോഴിതാ രജനികാന്തിനെ കുറിച്ച് ഉമ പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്.

നടന്‍ രജനികാന്തിനൊപ്പം അരുണാചലം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം തന്നോട് ദേഷ്യപ്പെടുകയും കളിപ്പിക്കുകയും ചെയ്തെന്ന് നടി രംഭ അടുത്തിടെ തമാശരൂപേണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെപ്‌സി ഉമയുടെ വാക്കുകളും വൈറലായത്.

തൊണ്ണൂറുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരിപാടി എത്രത്തോളം വിജയമായിരുന്നെന്ന് പെപ്‌സി ഉമയോട് ആരാധകര്‍ കാണിക്കുന്ന സ്‌നേഹത്തില്‍ നിന്നും വ്യക്തമാവും. അതേ സമയം നടന്‍ രജനികാന്തും ഇത്തരമൊരു ആരാധന ഉള്ളിലുള്ള ആളാണെന്ന് പറഞ്ഞാല്‍ അധികമാരും വിശ്വസിക്കില്ല. ഇതിനെ പറ്റിയാണ് ഉമയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് നടന്‍ രജനികാന്തിനെക്കുറിച്ച് അവതാരക സംസാരിച്ചത്.

 pepsi-uma

ഒരിക്കല്‍ നടന്‍ രജനികാന്ത് തന്നെ വിളിച്ച് റാഗിംഗ് ചെയ്യുന്നത് പോലെ സംസാരിച്ചെന്നാണ് പെപ്സി ഉമ പറയുന്നത്. രംഭയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പെപ്‌സി ഉമയുടെ ഈ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

പക്ഷേ, എത്ര ആരാധകരുണ്ടായാലും സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലായിരുന്നു താന്‍. രജനികാന്തിനെ കൂടാതെ കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. കമല്‍ഹാസന്റെ അന്‍ബേ ശിവത്തില്‍ അഭിനയിക്കാനുള്ള ഓഫറും നിരസിച്ചു.

രജനി തന്നെ വിളിച്ച് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്. അവതാരകയായി തുടരാന്‍ തന്നെയാണ് എന്റെ ആഗ്രഹം. എനിക്ക് അതില്‍ നിന്നാല്‍ മതിയാകും, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് പ്രശസ്തി ലഭിക്കും, പക്ഷേ അതെനിക്ക് താങ്ങാന്‍ കഴിയില്ലെന്നാണ് ഉമ പറയുന്നത്.

ഒരിക്കല്‍ രജനി സാര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞത് 'എന്താണെന്ന് അറിയില്ല. നിങ്ങളുടെ അടുത്ത് മറ്റ് സെലിബ്രിറ്റികൾ നില്‍ക്കുന്നുണ്ടെങ്കിലും, എന്റെ കണ്ണ് നിങ്ങളെയായിരിക്കും നോക്കുക എന്നാണ്'. ഇക്കാര്യം ഞാനിതുവരെ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ലെന്നും', ഉമ പറയുന്നു.

സാധാരണയായി തമിഴ് സിനിമയില്‍ ഒരു വനിതാ അവതാരകയ്ക്ക് ഇത്ര വലിയ ആരാധകവൃന്ദമുണ്ടെങ്കില്‍ അത് പെപ്‌സി ഉമ മാത്രമായിരിക്കുമെന്നാണ് ആരാധകരും പറയുന്നത്. 15 വര്‍ഷമായി ഒരേ ഷോ യുടെ അവതാരകയായി മാത്രം നിന്നു എന്ന ബഹുമതിയും പെപ്‌സി ഉമയ്ക്കുണ്ട്. ഉമയോട് ഒരിക്കലെങ്കിലും സംസാരിക്കാന്‍ ആഗ്രഹിച്ച നിരവധി ആരാധകരുണ്ട്.

കൂടുതല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ ഉമയെ തേടിയെത്തിയെങ്കിലും അതുമായി മുന്നോട്ട് പോകാൻ നടി തീരെ ആഗ്രഹിച്ചിരുന്നില്ല.

More from Filmibeat

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X