തമിഴ് ബിഗ്ഗ് ബോസ് മത്സരാര്‍ത്ഥികളുടെ ദിവസ വേതനം എത്രയാണെന്ന് കേട്ടോളൂ
ഇന്ന് ടെലിവിഷന്‍ ലോകത്ത് ഏറ്റവും അധികം റേറ്റിങ് ഉള്ള ഷോയാണ് ബിഗ്ഗ് ബോസ്. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ഷോ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം അവതരിപ്പിയ്ക്കുന്നത് സൂപ്പര്‍ സ്റ്റാര്‍സ് തന്നെയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ആണെങ്കില്‍ തമിഴ് ബിഗ്ഗ് ബോസിന്റെ അവതാരകന്‍ ഉലകനായകന്‍ കമല്‍ ഹസനാണ്.
ഏറെ വിവാദങ്ങളും പോര്‍വിളികളും കഴിഞ്ഞ ബിഗ്ഗ് ബോസ് 3 യ്ക്ക് ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ബിഗ്ഗ് ബോസ് 4 ആണ്. ഇതിനോടകം രണ്ടാഴ്ചക്കാലം പിന്നിട്ടു കഴിഞ്ഞു. ആരാവും ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോകുന്നതെന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് തമിഴ് ടെലിവിഷന്‍ പ്രേമികള്‍. അതിനിടിലിതാ ബിഗ്ഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലന കണക്ക് പുറത്ത് വന്നിരിയ്ക്കുന്നു.

തമിഴ് ബിഗ്ഗ് ബോസ് താരങ്ങളുടെ ഒരു ദിവസത്തെ വേതനം ഇപ്രകാരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഒരു ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. അത് പ്രകാരം ലക്ഷങ്ങളാണ് താരങ്ങള്‍ ഒരു ദിവസത്തിനായി വാങ്ങിയ്ക്കുന്നത്. എന്ന് പറഞ്ഞാല്‍ നൂറ് ദിവസം ബിഗ്ഗ് ബോസ് ഹൗസ്സില്‍ താമസിച്ച് പുറത്തിറങ്ങുമ്പോഴേക്കും കോടികള്‍ പ്രതിഫലം കിട്ടിയിരിയ്ക്കും.
പ്രചരിയ്ക്കുന്ന ലിസ്റ്റ് പ്രകാരം രമ്യ പാണ്ഡിയന്‍, ആരി, ജിതന്‍ രമേശ്, നിഷ, ശിവാനി നാരായണന്‍, റിയോ രാജ്, രേഖ തുടങ്ങിയവര്‍ക്ക് ഒരു ദിവസം ലഭിയ്ക്കുന്നത് രണ്ട് ലക്ഷം രൂപയാണത്രെ, സനം ഷെട്ടി, സംയുക്ത കാര്‍തിക്, സുരേഷ് ചക്രവര്‍ത്തി, ബാലാജി മുരുഗദോസ്, വേല്‍ മുരുകന്‍ തുടങ്ങിയവര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണത്രെ പ്രതിഫലം. അനിത സമ്പത്ത്, ഗബ്രിയേല്‍, സോമശേഖര്‍, അജീദ് തുടങ്ങിയവര്‍ക്ക് ഓരോ ലക്ഷം വീതവും ഓരോ ദിവസം ലഭിയ്ക്കുന്നുണ്ടത്രെ.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഈ ലിസ്റ്റ് ഔദ്യോഗികമല്ല എന്നും, അതേ സമയം താരങ്ങളുടെ പ്രതിഫലം ഇത്രയൊക്കെ തന്നെ ഉണ്ടെന്നും ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Recommended Video
ഷോ തുടങ്ങി രണ്ട് ആഴ്ച പിന്നിടുമ്പോഴേക്കും വിവാദങ്ങലും പ്രണയ വാര്‍ത്തകളും ാേസിപ്പുകളും വന്നു തുടങ്ങിക്കഴിഞ്ഞു. എരിവും പുളിയും ആവോളം നിറച്ചുകൊണ്ട് വിജയ് ടി വിയിലാണ് ബിഗ്ഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്.


Click it and Unblock the Notifications











