മമ്മൂക്കയുടെ വിസ്മയപ്രകടനം ഫെബ്രുവരിയില്‍ കാണാം! പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്‌

By Midhun Raj

മമ്മൂട്ടി ആരാധകര്‍ ഒന്നങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പേരന്‍പ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ അഭിനയിച്ച ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പേരന്‍പിലെ അമുദനായുളള താരത്തിന്റെ വിസ്മയ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

ചിത്രത്തിന്റെ പുതിയൊരു ടീസര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. 30 സെക്കന്റ് ദൈര്‍ഘ്യമുളള ചിത്രത്തിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവായ റാമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

peranbu

അഞ്ജി അമീര്‍,സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്,സമുദ്രക്കനി, അഞ്ജലി,സാധന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍നത്തിനുശേഷമാണ് പേരന്‍പ് റിലീസിങ്ങിനൊരുങ്ങുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 27 മിനുട്ടാണ്. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X