അമുദവനും പാപ്പയുമായി വിസ്മയിപ്പിച്ച് മമ്മൂക്കയും സാധനയും! പേരന്‍പിലെ വീഡിയോ ഗാനം കാണാം
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റാം സംവിധാനം ചെയ്ത സിനിമയ്ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മമ്മൂക്ക മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്.
ഒരിടവേളയ്ക്കു ശേഷമുളള താരത്തിന്റെ തമിഴിലേക്കുളള തിരിച്ചുവരവ് ഗംഭീരമായെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. പേരന്‍പിലെ പുതിയൊരു വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ അന്‍പേ അന്‍പിന്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. കാര്‍ത്തിക്ക് ആണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ മമ്മൂക്കയുടെയും മകളായി എത്തുന്ന സാധനയുടെയും മികച്ച പ്രകടനം തന്നെ കാണാം. ടാക്‌സി ഡ്രൈവറായ അമുദവന്റെയും മകളുടെയും കഥയാണ് പേരന്‍പ്.
അഞ്ജലി,അഞ്ജലി അമീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഇവര്‍ക്കൊപ്പം സമുദ്രക്കനി,ലിവിംഗ്സ്റ്റണ്‍,അരുള്‍ദാസ് തുടങ്ങിയവ രും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരുക്കുന്നത്.


Click it and Unblock the Notifications











