»   » സിനിമയ്ക്ക് പബ്ലിസിറ്റി കൂട്ടാന്‍ വേണ്ടി പ്രതികരണം, സൂര്യയെ രൂക്ഷമായി വിമര്‍ശിച്ച് 'പെറ്റ'

സിനിമയ്ക്ക് പബ്ലിസിറ്റി കൂട്ടാന്‍ വേണ്ടി പ്രതികരണം, സൂര്യയെ രൂക്ഷമായി വിമര്‍ശിച്ച് 'പെറ്റ'

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് വിവാദം അരങ്ങ് തകര്‍ക്കുന്നതിനിടെ മൃഗ സംരക്ഷം സംഘടനയായ പെറ്റുടെ ഭാരവാഹികള്‍ നടന്‍ സൂര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ വ്യക്തമാക്കിയവര്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇത്രയും നാളും മൗനം പാലിച്ച സൂര്യ പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതെന്നാണ് സംഘടനയുടെ ഭാരവാഹികള്‍ ആരോപിക്കുന്നത്.

പുതിയ സിനിമയായ എസ് ത്രീയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് സൂര്യ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത്രയും നാളും മിണ്ടാതിരുന്ന താരം സിങ്കം ത്രീയുടെ പ്രചരണ പരിപാടികള്‍ക്കിടയിലാണ് അഭിപ്രായം വ്യക്തമാക്കിയത്. ജെല്ലിക്കെട്ട് തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആരോഗ്യകരമായ രീതിയില്‍ ജെല്ലിക്കെട്ട് മത്സരം നടത്തണമെന്നാണ് സൂര്യ അഭിപ്രായപ്പെട്ടത്.

Surya s3 kerala launch

സ്‌കൂളുകളില്‍ പരീക്ഷ നടത്തുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ കോപ്പിയടി നടത്താറില്ലേ. എന്നാല്‍ കോപ്പിയടിക്കുന്നതുകൊണ്ട് പരീക്ഷ പൂര്‍ണ്ണമായും നിരോധിക്കാറുണ്ടോയെന്നും താരം ചോദിച്ചു. സിങ്കം 3 യുടെ പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് സൂര്യ ജെല്ലിക്കെട്ട് വിഷയത്തിലും അഭിപ്രായം പ്രകടിപ്പിച്ചത്. ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് സൂര്യ ഇപ്പോള്‍ ജെല്ലിക്കെട്ടിനെക്കുറിച്ച് പ്രതികരിച്ചതെന്നാണ് പെറ്റ സംഘടനയുടെ ഭാരവാഹികള്‍ ആരോപിക്കുന്നത്.

English summary
Actor Suriya had lauded the dignified protest of youngsters against the Jallikattu ban in his recent statement. Taking a dig at Suriya, PETA India notes that Suriya and several other stars are very late to the issue. PETA has accused Suriya of using the Jallikattu issue for the publicity of his upcoming movie 'S3' directed by Hari.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam