ഇന്ത്യന്‍ 2വില്‍ 90 വയസുകാരനായുളള കമലിന്‌റെ സ്റ്റണ്ടുകള്‍ കണ്ട് അമ്പരന്ന് പീറ്റര്‍ ഹെയ്ന്‍!

By Midhun Raj

കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2വിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍, ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. സേനാപതിയായുളള നടന്റെ തിരിച്ചുവരവ് തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമാവുക. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രഫര്‍ പീറ്റര്‍ ഹെയ്‌നാണ് കമല്‍ ചിത്രത്തിന് വേണ്ടി സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇന്ത്യന്‍ 2വിലെ കമലിന്റെ പ്രകടനത്തെക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍ സംസാരിച്ചിരുന്നു.

kamal haasan-peter hein

90 വയസുളള കഥാപാത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പീറ്റര്‍ ഹെയ്ന്‍ പറയുന്നു. എന്നാല്‍ പെര്‍ഫക്ഷനിസ്റ്റായ കമല്‍ഹാസന്‍ ആ റോളില്‍ നന്നായി ഫൈറ്റ് ചെയ്തുവെന്ന് പീറ്റര്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് താന്‍ അമ്പരന്നതായും അഭിമുഖത്തില്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ വെളിപ്പെടുത്തി.

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്നത്. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന സിനിമയില്‍ നെടുമുടി വേണു, വിദ്യുത് ജമാല്‍, രകുല്‍ പ്രീത് സിങ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ഐശ്വര്യ രാജേഷ്, വിവേക്, ആര്‍ജെ ബാലാജി, വെന്നില കിഷോര്‍, ബോബി സിംഹ, ഡല്‍ഹി ഗണേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ശങ്കര്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് സംഭാഷണമൊരുക്കിയത് ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് രത്‌നവേലു ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ 200 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന് അറിയുന്നു.

More from Filmibeat

Read more about: kamal haasan peter hein indian 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X